കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണം പിടികൂടി. ബ്ളൂടൂത്ത് സ്പീക്കറിന്റെ ബാറ്ററിക്കകത്ത് വെള്ളിനിറം പൂശിയ നിലയിൽ കടത്താൻ ശ്രമിച്ച 1600 ഗ്രാം സ്വർണമാണ് പികൂടിയത്. ജിദ്ദയിൽ നിന്നുള്ള സ്പൈസ് ജെറ്റ് വിമാനത്തിൽ എത്തിയ തിരൂർ സ്വദേശി ഉനൈസാണ് സ്വർണം കടത്താൻ ശ്രമിച്ചത്.
കഴിഞ്ഞദിവസം സ്ക്രൂ രൂപത്തില്‍ പവര്‍ എക്സ്റ്റന്‍ഷന്‍ ഉപകരണത്തില്‍ ഘടിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണവും പിടികൂടിയിരുന്നു. രണ്ടു പേരിൽ നിന്നായി 364 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്.
Malabar News: മഞ്ഞപ്പുല്ല് മലയിലെ വനം വകുപ്പ് കെട്ടിടം നശിക്കുന്നു






































