തിരുവനന്തപുരം: പ്രമുഖ ബഹിരാകാശ ശാസ്ത്രജ്ഞനും വിഎസ്എസ്സി (വിക്രം സാരാഭായ് സ്പേസ് സെന്റർ) ഡയറക്ടറും ആയിരുന്ന എസ് രാമകൃഷ്ണൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. ഇസ്രോയുടെ ഏറ്റവും പ്രധാനപ്പെട്ട പിഎസ്എൽവിയുടെ വികസനത്തിൽ നിർണായക പങ്കുവഹിച്ച വ്യക്തിയാണ് അദ്ദേഹം. ചെന്നൈ സ്വദേശിയാണ്.
2013-14 കാലഘട്ടത്തിലാണ് വിഎസ്എസ്സിയുടെ ഡയറക്ടറായി പ്രവർത്തിച്ചത്. 1996 മുതൽ 2002 വരെയുള്ള കാലയളവിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് പിഎസ്എൽവിയുടെ പേ ലോഡ് ശേഷി 900 കിലോഗ്രാമിൽ നിന്നും 1500 കിലോഗ്രാമിലേക്ക് ഉയർത്തിയത്. പിഎസ്എൽവി സി-1, സി-2, സി-3, സി-4 ദൗത്യങ്ങളുടെ ചുക്കാൻ പിടിച്ചു. ജിഎസ്എൽവി മാർക്ക് 3 വികസനത്തിലും നിർണായക പങ്ക് വഹിച്ചു. നിരവധി പുരസ്കാരങ്ങൾ നേടിയ അദ്ദേഹത്തെ 2003ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു.
Read Also: സാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസ്; പ്രദീപ് കുമാറിന് ജാമ്യം




































