തിരുവനന്തപുരം : കോണ്‍സുലേറ്റ് വഴി സ്വര്‍ണ്ണക്കടത്ത് നടത്തിയ സ്വപ്‍ന സുരേഷിന്റെയും, സരിത്തിന്റെയും കസ്‌റ്റഡി കാലാവധി ഇന്ന് അവസാനിക്കും. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി കസ്‌റ്റംസിന്റെ കസ്‌റ്റഡിയില്‍ കഴിഞ്ഞിരുന്ന ഇരുവരെയും ഇന്ന് കോടതിയില്‍ ഹാജരാക്കും. സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട സരിത്തിന്റെയും സ്വപ്‍നയുടെയും രഹസ്യമൊഴി ശേഖരിക്കാന്‍ കസ്‌റ്റംസിന് കഴിഞ്ഞു. ഇന്ന് രാവിലെ 11 മണിയോടെയാണ് ഇരുവരെയും എറണാകുളം കോടതിയില്‍ ഹാജരാക്കുന്നത്.
സ്വര്‍ണ്ണക്കടത്ത് കേസിനൊപ്പം തന്നെ ഡോളര്‍ക്കടത്ത് കേസിലും കൂടുതല്‍ മൊഴികള്‍ ഇരുവരും വെളിപ്പെടുത്തിയെന്നാണ് സൂചനകള്‍. പല പ്രമുഖരുടെയും പേരുകള്‍ രഹസ്യമൊഴിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അതിനാല്‍ തന്നെ വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്‌റ്റിനുള്ള സാധ്യതയുമുണ്ട്. കൂടാതെ ഡോളര്‍ കടത്ത് കേസിലും, സ്വർണ്ണക്കടത്ത് കേസിലും കസ്‌റ്റംസിന്റെ കസ്‌റ്റഡിയില്‍ കഴിയുന്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ മൊഴിയെടുപ്പ് തുടരുകയാണ്.
Read also : പാലാരിവട്ടം പാലം; നിര്‍മാണം അടുത്ത ഘട്ടത്തിലേക്ക്






































