റിയാദ് : രാജ്യത്ത് കോവിഡ് വാക്‌സിന്‍ വിതരണത്തിനായുള്ള രജിസ്ട്രേഷന്‍ ഉടന്‍ തന്നെ ആരംഭിക്കുമെന്ന് വ്യക്‌തമാക്കി സൗദി. സൗദി ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം വ്യക്‌തമാക്കിയത്. കൂടാതെ കോവിഡ് വാക്‌സിന്‍ ആദ്യം തന്നെ വിതരണത്തിന് എത്തുന്ന രാജ്യമായി സൗദി അറേബ്യ മാറുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രാജ്യത്ത് നിലവില്‍ കോവിഡ് വാക്‌സിന്റെ പരീക്ഷണങ്ങള്‍ അവസാന ഘട്ടത്തിലാണ്. ഇതിന്റെ വിതരണവുമായി ബന്ധപ്പെട്ട് വിവിധ മരുന്ന് കമ്പനികളുമായി കരാറില്‍ ഏര്‍പ്പെട്ട് കഴിഞ്ഞതായും അധികൃതര്‍ വ്യക്‌തമാക്കിയിട്ടുണ്ട്. വാക്‌സിന്‍ വിതരണത്തിന് തയ്യാറായാല്‍ ഉടന്‍ തന്നെ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട നപടികള്‍ ആരംഭിക്കുമെന്നും, അതിന്റെ വിശദമായ വിവരങ്ങള്‍ ഉടന്‍ തന്നെ അറിയിക്കുമെന്നും അധികൃതര്‍ കൂട്ടിച്ചേർത്തു.
രാജ്യത്ത് ജനങ്ങള്‍ കോവിഡ് പ്രതിരോധ മാര്‍ഗങ്ങള്‍ കര്‍ശനമായും പാലിച്ചത് കൊണ്ട് രോഗവ്യാപനം വലിയ രീതിയില്‍ കുറക്കാന്‍ സാധിച്ചു. നിലവില്‍ രാജ്യത്ത് കോവിഡ് വ്യാപനം വളരെയധികം കുറവാണ്. അതിനാല്‍ തന്നെ കോവിഡ് വ്യാപനത്തോത് ഏറ്റവും കുറവ് രേഖപ്പെടുത്തുന്ന രാജ്യങ്ങളില്‍ ഒന്നായി സൗദി മാറിയെന്നും അധികൃതര്‍ വ്യക്‌തമാക്കി.
Read also : കര്‍ഷക സമരത്തിന് പിന്തുണ; ലണ്ടന്‍ തെരുവുകളില്‍ പ്രതിഷേധം ശക്‌തം






































