മൂന്നാര്‍ : വോട്ടര്‍മാരെ സ്വാധീനിക്കാനായി മദ്യവിതരണം നടത്തിയ യുഡിഎഫ് സ്ഥാനാര്‍ഥിയെയും കൂട്ടാളികളെയും മൂന്നാറില്‍ പോലീസ് അറസ്റ്റ് ചെയ്തു. പള്ളിവാസല്‍ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ മൽസരിക്കുന്ന സ്ഥാനാര്‍ഥിയാണ് അറസ്റ്റിലായത്. ഇവരുടെ പക്കല്‍ നിന്നും മദ്യവും ഒഴിഞ്ഞ മദ്യക്കുപ്പികളും പോലീസ് കണ്ടെടുത്തു.
യുഡിഎഫ് സ്ഥാനാര്‍ഥിയായ എസ്സി രാജയും, മറ്റ് രണ്ട് സുഹൃത്തുക്കളും ചേര്‍ന്നാണ് മദ്യം വിതരണം ചെയ്ത് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചത്. പോതമേട്ടിലെ റിസോര്‍ട്ടില്‍ വച്ചാണ് ഇവര്‍ വോട്ടര്‍മാര്‍ക്ക് മദ്യം വിതരണം ചെയ്തത്. ഈ മേഖലയില്‍ തോട്ടം തൊഴിലാളികള്‍ക്കിടയില്‍ പണവും, മദ്യവും വിതരണം ചെയ്ത് വോട്ടര്‍മാരെ സ്വാധീനിക്കുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സ്ഥാനാര്‍ഥിയും സുഹൃത്തുക്കളും പോലീസ് പിടിയിലായത്.
Read also : ഇഡി സമന്‍സ് അയച്ചു; സിഎം രവീന്ദ്രന് വീണ്ടും ആശുപത്രിയില്‍






































