ന്യൂഡെൽഹി: രാജ്യവ്യാപകമായി പബ്‌ളിക് വൈഫൈ നെറ്റ്‌വർക്കുകൾ സ്‌ഥാപിക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ. രാജ്യത്തെ പൊതു വൈഫൈ നെറ്റ്‌വർക്ക് ശക്‌തിപ്പെടുത്തുന്നതിനായാണ് ഈ നീക്കം. പിഎം വൈഫൈ ആക്‌സസ് നെറ്റ്‌വർക്ക് ഇന്റർഫെയ്‌സ് അഥവാ ‘പിഎം വാണി’ എന്ന പേരിലായിരിക്കും ഈ പദ്ധതി അറിയപ്പെടുകയെന്ന് ഐടി മന്ത്രി രവിശങ്കർ പ്രസാദ് അറിയിച്ചു.
പബ്ളിക്ക് ഡാറ്റ ഓഫീസുകൾ (പിഡിഒ) വഴിയായിരിക്കും ഇന്ത്യയിലുടനീളം വൈഫൈ സേവനം ലഭ്യമാക്കുക. ചെറിയ കടകൾക്കും പൊതു സേവന കേന്ദ്രങ്ങൾക്കും ഡാറ്റ ഓഫീസുകളായി പ്രവർത്തിക്കാൻ സാധിക്കും. പബ്‌ളിക്ക് ഡാറ്റ ഓഫീസ് അഗ്രഗേറ്റർമാരുടെ നേതൃത്വത്തിലായിരിക്കും ഇത്തരം സ്‌ഥാപനങ്ങൾ പിഡിഒ ആകുക. ഈ നെറ്റ്‌വർക്കുകൾ വഴിയുള്ള ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സേവനങ്ങൾക്ക് ലൈസൻസ് ഫീ ഉണ്ടായിരിക്കില്ല.
പബ്ളിക്ക് വൈഫൈകൾക്ക് പുറമെ കൊച്ചിയിൽ നിന്ന് ലക്ഷദ്വീപിലേക്ക് അതിവേഗ ബ്രോഡ്ബാൻഡ് എത്തിക്കുന്നതിനുള്ള ആഴക്കടൽ ഒപ്റ്റിക്കൽ ഫൈബർ കേബിൾ സ്‌ഥാപിക്കുന്നതിനും മന്ത്രിസഭ അനുമതി നൽകി.
Read also: സിബിഎസ്ഇ ഫീസ് നിര്‍ണ്ണയം; സമിതി വേണമെന്ന് ഹൈക്കോടതി