തിരുവനന്തപുരം: നരേന്ദ്ര മോദി സർക്കാരിന്റെ കർഷക വിരുദ്ധ കാർഷിക നിയമങ്ങൾക്കെതിരെ ഡെൽഹി അതിർത്തിയികൾ പ്രതിഷേധം നടത്തുന്ന കർഷകർക്ക് പിന്തുണയുമായി കേരളത്തിലും സമരം. നാളെ മുതൽ കർഷക സംഘടനകൾ അനിശ്‌ചിതകാല സമരം ആരംഭിക്കും. കർഷക സംഘടനകളുടെ നേതൃത്വത്തിൽ സത്യാഗ്രഹ സമരവും നടത്തും.
അതേസമയം ഡെൽഹിയിൽ കർഷക സമരം ഇന്ന് 16ആം ദിവസത്തേക്ക് കടന്നു. ഇന്ന് മുതൽ ട്രെയിൻ തടയൽ സമരം ഉൾപ്പെടെ പ്രഖ്യാപിച്ച് പ്രക്ഷോഭം കൂടുതൽ ശക്‌തമാക്കാൻ ഒരുങ്ങുകയാണ് കർഷക സംഘടനകൾ. നാളെ ദേശീയപാതകൾ ഉപരോധിക്കുമെന്നും അറിയിച്ചിട്ടുണ്ട്. നാളെ ഡെൽഹി-ജയ്‌പൂർ, ഡെൽഹി- ആഗ്ര ദേശീയ പാതകളാണ് ഉപരോധിക്കുന്നത്. തിങ്കളാഴ്‌ച രാജ്യവ്യാപകമായി ജില്ലാ ആസ്‌ഥാനങ്ങളിൽ പ്രതിഷേധ റാലികളും ബിജെപി ഓഫീസുകളിലേക്ക് മാര്‍ച്ചും തീരുമാനിച്ചിട്ടുണ്ട്.
കർഷക രോഷം ആളിക്കത്തിയിട്ടും പരിഹാര ശ്രമങ്ങളിലെ മെല്ലെപ്പോക്ക് കേന്ദ്ര സര്‍ക്കാര്‍ തുടരുകയാണ്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കേന്ദ്രം. കര്‍ഷക നേതാക്കളുമായുള്ള ആറാംവട്ട ചര്‍ച്ചക്കുള്ള തീയതിയില്‍ ഇതുവരെയും തീരുമാനമായിട്ടില്ല. അതേസമയം മൂന്ന് കാര്‍ഷിക നിയമങ്ങളും, വൈദ്യുതി ബില്ലും പിന്‍വലിക്കാതെ പ്രക്ഷോഭത്തില്‍ നിന്നും പിന്‍മാറില്ലെന്ന നിലപാടില്‍ കര്‍ഷക സംഘടനകളും ഉറച്ചു നിൽക്കുകയാണ്.
Also Read: കോണ്‍ഗ്രസ് ദുര്‍ബലമാണ്, യുപിഎയെ ശക്‌തിപ്പെടുത്താന്‍ പ്രതിപക്ഷം ഒത്തുചേരണം; സഞ്‌ജയ് റാവത്ത്







































