കോണ്‍ഗ്രസ് ദുര്‍ബലമാണ്, യുപിഎയെ ശക്‌തിപ്പെടുത്താന്‍ പ്രതിപക്ഷം ഒത്തുചേരണം; സഞ്‌ജ‌യ് റാവത്ത്

By Staff Reporter, Malabar News
സഞ്‌ജയ്‌ റാവത്ത്
Ajwa Travels

മുംബൈ: യുപിഎയെ നയിക്കുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ ദുര്‍ബലമായിരിക്കുന്നു എന്ന് ശിവസേന നേതാവ് സഞ്‌ജയ് റാവത്ത്. നിലവിലെ സാഹചര്യത്തില്‍ പ്രതിപക്ഷം ഒത്തുചേര്‍ന്ന് സഖ്യം ശക്‌തിപ്പെടുത്തേണ്ടത് അനിവാര്യമാണന്നും അദ്ദേഹം പറഞ്ഞു.

അതേസമയം യുപിഎ അധ്യക്ഷനായി ശരദ് പവാര്‍ എത്തുന്നതിനെ പിന്തുണച്ച സഞ്ജയ് റാവത്ത് എന്നാല്‍ അദ്ദേഹം അത് നിരസിച്ചതായാണ് വാര്‍ത്തകള്‍ കേള്‍ക്കുന്നതെന്നും പറഞ്ഞു. ‘നാഷണലിസ്‌റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് ശരദ് പവാര്‍ സര്‍ യുപിഎ ചെയര്‍മാനാകുന്നതില്‍ ഞങ്ങള്‍ സന്തുഷ്‌ടരാണ്. എന്നാല്‍ അദ്ദേഹം അത് നിരസിച്ചുവെന്ന വാര്‍ത്തയാണ് കേള്‍ക്കുന്നത്. അത്തരമൊരു നിര്‍ദ്ദേശം ഔദ്യോഗികമായി മുന്നിലെത്തിയാല്‍ ഞങ്ങള്‍ അദ്ദേഹത്തെ പിന്തുണക്കും’, സഞ്ജയ് റാവത്ത് പറഞ്ഞു.

മാത്രവുമല്ല കോണ്‍ഗ്രസ് ഇപ്പോള്‍ ദുര്‍ബലമാണെന്നും അതിനാല്‍ പ്രതിപക്ഷം ഒത്തുചേര്‍ന്ന് യുപിഎയെ ശക്‌തിപ്പെടുത്തേണ്ടതുണ്ട് എന്നും നേരത്തെ നാഷണല്‍ ഡെമോക്രാറ്റിക് അലയന്‍സിന്റെ(എന്‍ഡിഎ) ഭാഗമായിരുന്ന റാവത്ത് പറഞ്ഞു.

Kerala News: ‘യുഡിഎഫ് അധികാരത്തിൽ വന്നാൽ ലൈഫ് മിഷനും പിരിച്ചുവിടും’; എംഎം ഹസൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE