വയനാട്: ഉദ്യോഗസ്‌ഥർ കൈക്കൂലി വാങ്ങുന്നതായി പരാതി ഉയർന്നതിനെ തുടർന്ന് തൊറപ്പള്ളിയിലെ റീജനൽ ട്രാൻസ്‌പോർട്ട് ഓഫീസിന്റെ ചെക്‌പോസ്‌റ്റിൽ വിജിലൻസ് വിജിലൻസ് റെയ്‌ഡ് നടത്തി. മൈസൂരു റോഡിലെ ഓഫീസിൽ നടത്തിയ പരിശോധനയിൽ കണക്കിൽപെടാത്ത 34,700 രൂപ പിടിച്ചെടുത്തു. വിജിലൻസ് ഡിഎസ്‌പി സുഭാഷിണിയുടെ നേതൃത്വത്തിൽ ഇന്നലെ രാവിലെയാണു പരിശോധന നടത്തിയത്.
കേരളം, കർണാടക സംസ്‌ഥാനങ്ങളിൽ നിന്നു വരുന്ന വാഹനങ്ങൾക്ക് പെർമിറ്റ് അനുവദിക്കുന്നത് ഈ ചെക്‌പോസ്‌റ്റിൽ നിന്നാണ്. ഇവിടെ ഉദ്യോഗസ്‌ഥർ കൈക്കൂലി വാങ്ങുന്നതായി വ്യാപകമായ പരാതി ഉയർന്നിരുന്നു.
Malabar News: തദ്ദേശ തിരഞ്ഞെടുപ്പ്; പോളിംഗ് ഉദ്യോഗസ്‌ഥർ ഇന്ന് ബൂത്തുകളിലേക്ക്






































