തദ്ദേശ തിരഞ്ഞെടുപ്പ്; പോളിംഗ് ഉദ്യോഗസ്‌ഥർ ഇന്ന് ബൂത്തുകളിലേക്ക്

By Staff Reporter, Malabar News
Malabar-News_Election
Representational Image
Ajwa Travels

കോഴിക്കോട്: തിരഞ്ഞെടുപ്പു സാമഗ്രികളുമായി ഉദ്യോഗസ്‌ഥർ ഇന്ന് ബൂത്തുകളിലേക്ക് നീങ്ങും. ജില്ലയിൽ 2,987 ബൂത്തുകളാണുള്ളത്. അവയിലേക്കു തിരഞ്ഞെടുപ്പു സാമഗ്രികൾ വിതരണം ചെയ്യാനായി സജ്‌ജീകരിച്ച 20 കേന്ദ്രങ്ങളിൽ സാമഗ്രികൾ എത്തിയിട്ടുണ്ട്. ഇന്നു രാവിലെ 7 മുതൽ പ്രിസൈഡിങ് ഓഫിസർമാർ ബന്ധപ്പെട്ട വിതരണ കേന്ദ്രത്തിലെത്തി അവരുടെ ബൂത്തിലേക്കുള്ള സാമഗ്രികൾ കൈപ്പറ്റും.

പഞ്ചായത്ത് പ്രദേശത്ത് 2,309 ബൂത്തുകളാണുള്ളത്. അവിടെ ഓരോ ബൂത്തിലും 3 വീതം വോട്ടിങ് യന്ത്രം ഉണ്ടാകും. നഗരസഭാ പ്രദേശത്ത് 280 ബൂത്തുകളും കോർപറേഷനിൽ 398 ബൂത്തുകളുമാണ് ഉള്ളത്. അവിടങ്ങളിൽ ഒന്നു വീതമാണ് വോട്ടിങ് യന്ത്രം. മുനിസിപ്പാലിറ്റി, കോർപറേഷൻ പ്രദേശത്തേക്ക് 20 ശതമാനവും പഞ്ചായത്തു പ്രദേശങ്ങളിലേക്ക് 2 ശതമാനവും വോട്ടിങ് യന്ത്രം കരുതലായി സൂക്ഷിക്കുന്നുണ്ട്.

ആകെ 91 തദ്ദേശ സ്‌ഥാപങ്ങളിലേക്കായി 5985 സ്‌ഥാനാർഥികളാണ് നാളെ ജനവിധി തേടുന്നത്. കോർപറേഷൻ, ജില്ലാ പഞ്ചായത്ത്, 7 നഗരസഭകൾ, 12 ബ്ളോക്ക് പഞ്ചായത്തുകൾ, 70 പഞ്ചായത്തുകൾ എന്നിങ്ങനെയാണ് തദ്ദേശ സ്‌ഥാപനങ്ങളുടെ എണ്ണം. 2,987 ബൂത്തുകളിലായി ആകെ 25.33 ലക്ഷം വോട്ടർമാരാണുള്ളത്.

Read Also: 11 മാസത്തെ ശമ്പള കുടിശിക കിട്ടിയില്ല; ആറുവരിപ്പാത നിർമ്മാണം തടഞ്ഞ് ജീവനക്കാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE