ഡോ. ബീന ഫിലിപ്പ് കോഴിക്കോട് കോർപ്പറേഷൻ മേയറാകും

By Staff Reporter, Malabar News
malabarnews-beena
Dr. Beena Philip
Ajwa Travels

കോഴിക്കോട്: തദ്ദേശ തിര‍ഞ്ഞെടുപ്പിൽ എൽഡിഎഫ് മികച്ച വിജയം നേടിയ കോഴിക്കോട് കോ‍ര്‍പ്പറേഷനിൽ ഡോ. ബീന ഫിലിപ്പ് മേയറാകും. മുസാഫിർ അഹമ്മദാകും പുതിയ ഡെപ്യൂട്ടി മേയർ. സംസ്‌ഥാന സമിതിയുടെ അംഗീകാരത്തിന് ശേഷം തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കും.

നടക്കാവ് വൊക്കേഷണല്‍ ഹയര്‍സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പലായിരുന്നു ബീന ഫിലിപ്പ്. സിപിഎം നേതൃത്വം മുൻകൈയെടുത്താണ് മൽസര രം​ഗത്തിറക്കിയത്. മേയർ സ്‌ഥാനാർഥിയിട്ടാണ് ബീന ഫിലിപ്പിനെ പാർട്ടി അവതരിപ്പിച്ചത്. പൊറ്റമ്മൽ വാർഡിൽ നിന്നായിരുന്നു ബീന ഫിലിപ്പിന്റെ വിജയം. കോഴിക്കോട് കോർപ്പറേഷനിലെ മേയർ സ്‌ഥാനത്ത്‌ എത്തുന്ന നാലാമത്തെ വനിത കൂടിയാണ് ബീന ടീച്ചർ എന്ന് വിളിക്കപ്പെടുന്ന ബീന ഫിലിപ്പ്.

കപ്പക്കല്‍ ഡിവിഷനിലെ കൗണ്‍സിലറും സിപിഎം കോഴിക്കോട് സൗത്ത് ഏരിയാ സെക്രട്ടറിയുമാണ് ഡെപ്യൂട്ടി മേയർ സ്‌ഥാനത്തേക്ക്‌ പരിഗണിക്കുന്ന മുസാഫിര്‍ അഹമ്മദ്. കഴിഞ്ഞ കൗണ്‍സിലിലും അംഗമായിരുന്ന മുസാഫിര്‍ മുൻ എംഎൽഎ പികെ കുഞ്ഞിന്റെ മകനാണ്. 2011 നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് സൗത്തിൽ എൽഡിഎഫ് സ്‌ഥാനാർഥിയായി മൽസരിച്ചിരുന്നു.

Read Also: ആര്‍മി റിക്രൂട്ട്മെന്റ് ഡയറക്‌ടര്‍ ജനറലായി ചുമതലയേറ്റ് കോഴിക്കോട് സ്വദേശി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE