വോട്ടെണ്ണൽ; കോഴിക്കോട് ജില്ലയിൽ 5 ഇടത്ത് നിരോധനാജ്‌ഞ

By Staff Reporter, Malabar News
malabarnews-144
Representational Image
Ajwa Travels

കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ ജില്ലയിലെ വടക്കൻ മേഖലയിലെ വിവിധ ഇടങ്ങളിൽ നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. സംഘർഷ സാധ്യത കണക്കിലെടുത്താണ് ജില്ലാ കളക്‌ടറുടെ നടപടി. നാദാപുരം, വടകര, പേരാമ്പ്ര, വളയം, കുറ്റ്യാടി എന്നീ പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് നിരോധനാജ്‌ഞ നിലവിൽ വന്നത്.

ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടാവാതിരിക്കാൻ സിആർപിസി സെക്ഷൻ 144 പ്രകാരം രണ്ട് ദിവസത്തേക്കാണ് നിരോധനാജ്‌ഞയെന്ന് കളക്‌ടർ സാംബശിവ റാവു അറിയിച്ചു. ഇന്ന് വൈകീട്ട് ആറു മണി മുതൽ 17ആം തീയതി വൈകീട്ട് ആറു മണി വരെയാണ് നിരോധനാജ്‌ഞ.

ഇത് പ്രകാരം അഞ്ചിൽ കൂടുതൽ ആളുകൾ കൂട്ടം കൂടാനോ പാടില്ല. ആയുധങ്ങളുമായി നടക്കാനോ സമാധാന ഭംഗമുണ്ടാക്കുന്ന പ്രവർത്തികളിൽ ഏർപ്പെടാനോ പാടില്ല. വിജയാഹ്ളാദ പ്രകടനത്തിൽ ഇരുപതിൽ കൂടുതൽ ആളുകൾ പങ്കെടുക്കാൻ പാടില്ലെന്നും ഉത്തരവിൽ പറയുന്നു. ആഘോഷങ്ങൾ സ്വന്തം വാർഡുകളിൽ മാത്രം ഒതുക്കണമെന്നാണ് നിർദേശം.

Read Also: വോട്ടെടുപ്പിനിടെ സംഘർഷം; 50 പേർക്കെതിരെ കേസ്; 6 പേർ അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE