വോട്ടെടുപ്പിനിടെ സംഘർഷം; 50 പേർക്കെതിരെ കേസ്; 6 പേർ അറസ്‌റ്റിൽ

By Trainee Reporter, Malabar News
Problems in Malappuram Congress
Ajwa Travels

കോഴിക്കോട്: നാദാപുരം ചിയ്യൂരിൽ വോട്ടെടുപ്പിനിടെ ഉണ്ടായ സംഘർഷത്തെ തുടർന്ന് 6 യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. മുഹമ്മദ് ഷഫീഖ്, അബ്‌ദുൽ ലത്തീഫ്, റഹീസ്, ആഷിഖ്, മുഹമ്മദ്, റാഷിദ് എന്നിവരെയാണ് പോലീസ് പിടികൂടിയത്. മൈസൂരിലേക്കുള്ള യാത്രാമധ്യേ വയനാട് പനമരത്ത് വെച്ചാണ് ഇവർ പിടിയിലായത്. വധശ്രമം, പൊതുമുതൽ നശിപ്പിക്കൽ എന്നീ വകുപ്പുകൾ അടക്കം ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. കണ്ടാലറിയാവുന്ന 50 പേർക്കെതിരെ പോലീസ് ഇന്നലെ കേസെടുത്തിരുന്നു.

ഇന്നലെ ഉച്ചക്ക് 12.30ഓടെയാണ് സംഘർഷം ഉണ്ടായത്. നാദാപുരം തെരുവൻപറമ്പിലെ ചീയൂർ എംഎൽപി സ്‌കൂളിന് മുന്നിൽ കൂട്ടം കൂടി നിന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് ഒഴിപ്പിക്കാൻ നോക്കിയതാണ് സംഘർഷത്തിന് കാരണം. പ്രവർത്തകർ പോലീസുകാരെ കയ്യേറ്റം ചെയ്യുകയും രണ്ട് പോലീസ് ജീപ്പുകളുടെ ചില്ലുകൾ തകർക്കുകയും ചെയ്‌തു. തുടർന്ന് കണ്ണീർ വാതകം പ്രയോഗിച്ചാണ് പ്രവർത്തകരെ ഒഴിപ്പിച്ചത്.

Read also: 64 കുപ്പി മദ്യവുമായി ഒരാൾ പിടിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE