ന്യൂഡെല്‍ഹി: ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡക്ക് കോവിഡ് സ്‌ഥിരീകരിച്ചു. നഡ്ഡ തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. താന്‍ വീട്ടില്‍ ഐസോലേഷനിലാണെന്നും ആരോഗ്യപരമായ പ്രശ്‍നങ്ങളില്ലെന്നും നഡ്ഡ അറിയിച്ചു. കോവിഡ് പ്രാരംഭ ലക്ഷണങ്ങളുടെ അടിസ്‌ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്‌ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ ക്വാറന്റീനില്‍ പോകണമെന്ന് നഡ്ഡ അറിയിച്ചു.
Read also: കര്‍ഷകരോടൊപ്പം നിരാഹാരമിരിക്കും; അരവിന്ദ് കെജ്‌രിവാള്‍







































