കര്‍ഷകരോടൊപ്പം നിരാഹാരമിരിക്കും; അരവിന്ദ് കെജ്‌രിവാള്‍

By Syndicated , Malabar News
Aravind kejrival_ delhi_Malabar news
Ajwa Travels

ന്യൂഡെല്‍ഹി: കാര്‍ഷിക  നിയമത്തിനെതിരായ പ്രക്ഷോഭം കൂടുതല്‍ ശക്‌തമാക്കുന്നതിന്റെ ഭാഗമായി  ഡിസംബര്‍ 14ന് നിരാഹാര സമരമിരിക്കാനൊരുങ്ങുന്ന കര്‍ഷകര്‍ക്ക് പിന്തുണയുമായി ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് നാളെ ഒരു ദിവസം താനും നിരാഹാരമിരിക്കുമെന്ന് കെജ്‌രിവാള്‍ അറിയിച്ചു.

‘കാര്‍ഷിക നിയമത്തില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ നാളെ ഒരു ദിവസത്തെ നിരാഹാര സമരത്തിന് ആഹ്വാനം ചെയ്‌തിരിക്കുകയാണ്. അവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നാളെ ഞാനും ഒരു ദിവസത്തെ നിരാഹാരമിരിക്കും,’ കെജ്‌രിവാള്‍ പറഞ്ഞു.

ആം ആദ്മി പാര്‍ട്ടിയിലെ അംഗങ്ങളോടും കര്‍ഷകരുടെ ഉപവാസ സമരത്തിനൊപ്പം പിന്തുണ പ്രഖ്യാപിച്ച് നിരാഹാരം ഇരിക്കണമെന്നും കെജ്‌രിവാള്‍ പറഞ്ഞു. അതേസമയം പ്രക്ഷോഭം കൂടുതല്‍ ശക്‌തമാകുന്ന സാഹചര്യം വിലയിരുത്താൻ കേന്ദ്രമന്ത്രിമാരായ നരേന്ദ്ര സിങ് തോമറും സോം പ്രകാശും ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്‌ച നടത്തി. കര്‍ഷക പ്രക്ഷോഭം 18ആം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തിലായിരുന്നു കൂടിക്കാഴ്‌ച.

Read also: കർഷക പ്രക്ഷോഭം; കേന്ദ്ര മന്ത്രിമാരുമായി അമിത് ഷായുടെ തിരക്കിട്ട ചർച്ച

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE