മനാമ: ബഹ്‌റൈനിൽ കോവിഡ് പ്രതിരോധ വാക്‌സിൻ കുത്തിവെപ്പിനുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. സ്വദേശികളും പ്രവാസികളും വെബ്സൈറ്റിൽ രജിസ്‌റ്റർ ചെയ്യണമെന്ന് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
സ്വദേശികൾക്കും പ്രവാസികൾക്കും പ്രതിരോധ വാക്‌സിൻ നൽകുമെന്ന് കഴിഞ്ഞ ദിവസം അധികൃതർ അറിയിച്ചിരുന്നു. ഇതുസംബന്ധിച്ച ഹമദ് രാജാവിന്റെ ഉത്തരവിനെയും ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനുള്ള കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ നടപടികളെയും ആരോഗ്യ മന്ത്രാലയം പ്രശംസിച്ചു. കോവിഡ് പ്രതിരോധത്തിനുള്ള നാഷണൽ മെഡിക്കൽ ടാസ്‌ക് ഫോഴ്‌സിന്റെ മേൽനോട്ടത്തിലാണ് വാക്‌സിനേഷൻ നൽകുന്നത്. രാജ്യത്തെ 27 ഹെൽത്ത് സെന്ററുകൾ വഴിയാണ് വാക്‌സിൻ കുത്തിവെപ്പ് നടത്തുക.
Read also: കശ്‌മീരിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ വധിച്ചു, ഒരാൾ പിടിയിൽ







































