2020 ജാസ് പുറത്തിറക്കി ഹോണ്ട കാര്‍സ് ഇന്ത്യ. പുത്തന്‍ ജാസിന്റെ പ്രധാന മാറ്റം ഡീസല്‍ എഞ്ചിനില്ല എന്നതാണ്. 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനില്‍ മാത്രമേ ജാസ് ഇനി ലഭ്യമാകൂ. 89 ബിഎച്ച്പി പവറും 110 എന്‍എം ടോര്‍ക്കുമുള്ള പെട്രോള്‍ എഞ്ചിന്റെ ഔട്ട്പുട്ട് ബിഎസ്6 പരിഷ്‌കാരങ്ങള്‍ക്കു ശേഷവും മാറ്റമില്ലാതെ തുടരും. 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സും സിവിടി ട്രാന്‍സ്മിഷന്‍ ഓപ്ഷനുമുണ്ട്.
ങ് ലൈറ്റുകള്‍, ക്രോം ബോര്‍ഡറുകളുള്ള ഗ്ലോസി ബ്ലാക്ക് ഗ്രില്‍ എന്നിവ ഘടിപ്പിച്ചിട്ടുണ്ട്. സിവിടി ഓപ്ഷനുമായി മുമ്പ് വാഗ്ദാനം ചെയ്തിരുന്ന സവിശേഷതകള്‍ ഇപ്പോള്‍ മാനുവല്‍ ട്രിമിനൊപ്പം ലഭ്യമാണ്.
പുതിയ എല്‍ഇഡി ഡേ ടൈം റണ്ണിഫംഗ്ഷനോടുകൂടിയ സ്മാര്‍ട്ട് കീ, വണ്‍-ടച്ച് ഓപ്പണ്‍ / ക്ലോസ് ഫംഗ്ഷനോടുകൂടിയ ഇലക്ട്രിക് സണ്‍റൂഫും ജാസ് നല്‍കുന്നു. ഇവയൊക്കെ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന പ്രധാന ഘടകങ്ങളാണ്.
2020 ഹോണ്ട ജാസ് ബിഎസ് 6 നായുള്ള ബുക്കിംഗ് ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. രാജ്യത്തുടനീളമുള്ള ഏതെങ്കിലും അംഗീകൃത ഹോണ്ട ഷോറൂമുകളില്‍ നിന്നോ അല്ലെങ്കില്‍ കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ ബുക്കിംഗ് നടത്താം. ടാറ്റ ആള്‍ട്രോസ്, മാരുതി സുസൂക്കി, ഹ്യൂണ്ടായ് ഐ20 എന്നിവരോട് കിടപിടിക്കുന്ന രീതിയിലാണ് ജാസിന്റെ വരവ്.







































