നിർമാണ ചിലവ് കൂടുന്നു; വാഹനങ്ങളുടെ വില വർധിപ്പിക്കാൻ ഒരുങ്ങി ഹോണ്ട

By Staff Reporter, Malabar News
honda-cars-rate-increasing
Representational Image
Ajwa Travels

ന്യൂഡെൽഹി: നിർമാണ ചിലവിലെ അനിയന്ത്രിതമായ കുതിച്ച് കയറ്റം കണക്കിലെടുത്ത് കാറുകളുടെ വില വർധിപ്പിക്കാൻ ഒരുങ്ങി ഹോണ്ട ഇന്ത്യ. എല്ലാ മോഡലുകളുടെയും വില ആഗസ്‌റ്റ് മാസം മുതല്‍ വര്‍ധിപ്പിക്കുമെന്നാണ് ഹോണ്ട ഔദ്യോഗികമായി പുറത്തിറക്കിയ പത്രക്കുറിപ്പിലൂടെ അറിയിച്ചത്.

അസംസ്‌കൃത വസ്‌തുക്കളുടെ വില ഉയർന്നതിനെ തുടര്‍ന്നാണ് വില വര്‍ധനവെന്ന തീരുമാനം എടുക്കാൻ നിർബന്ധിതരായതെന്ന് ഹോണ്ട അറിയിച്ചു. അവശ്യ ഉല്‍പാദന ഘടകങ്ങളായ സ്‌റ്റീല്‍, മറ്റ് ലോഹങ്ങള്‍ എന്നിവയുടെ വില ഉയർന്നതോടെ നഷ്‌ടം നികത്താനാണ് ഇപ്പോള്‍ പുതിയ തീരുമാനവുമായി കമ്പനി രംഗത്തെത്തിയത്.

രാജ്യത്തെ മുന്‍നിര വാഹന നിര്‍മാതാക്കളെല്ലാം തന്നെ കാറുകളുടെ വില വര്‍ധിപ്പിക്കുമെന്ന റിപ്പോര്‍ട് നേരത്തെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ മാരുതി സുസൂക്കിയും ടാറ്റയും അടക്കമുള്ള കമ്പനികള്‍ ഈ റിപ്പോർട് ശരിവച്ച് രംഗത്ത് വരികയും ചെയ്‌തു. ഇപ്പോൾ ഹോണ്ടയും സമാന പാതയിലാണ്. എന്നാൽ എത്ര ശതമാനം വില വർധിപ്പിക്കും എന്ന കാര്യത്തിൽ ഇതുവരെയും തീരുമാനം ആയിട്ടില്ല.

Read Also: ടോക്കിയോ ഒളിമ്പിക്‌സ്; ഇന്ത്യൻ പതാക വഹിക്കുക മേരികോമും, മൻപ്രീത് സിംഗും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE