മുംബൈ: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്ക് എതിരായ കർഷകരുടെ സമരം ദിവസം കഴിയുംതോറും ശക്‌തി കൂടി വരുന്ന കാഴ്‌ചയാണ് കാണുന്നത്. കൊടിയ തണുപ്പിലും മനക്കരുത്തും ഐക്യവും കൈമുതലാക്കി കർഷകർ ഡെൽഹിയിൽ നടത്തുന്ന സമരം ഇന്ന് 27ആം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരക്കണക്കിന് കർഷകരാണ് ഡെൽഹിയിലേക്ക് പുതുതായി എത്തിച്ചേരുന്നത്.
മഹാരാഷ്‌ട്രയില്‍ നിന്ന് പതിനായിരത്തില്‍പ്പരം കര്‍ഷകര്‍ ഇന്ന് ഡെല്‍ഹിയിലേക്ക് പുറപ്പെടും. റോഡ് മാര്‍ഗമാണ് കര്‍ഷകര്‍ ഡെൽഹി ലക്ഷ്യമാക്കി നീങ്ങുന്നത്. ഡെല്‍ഹിയിലെ പ്രക്ഷോഭത്തില്‍ പങ്കെടുക്കാന്‍ ഇന്നലെ വൈകിട്ടോടെ മഹാരാഷ്‌ട്രയിലെ നാസിക്കില്‍ നിന്ന് മൂവായിരത്തില്‍പ്പരം കര്‍ഷകര്‍ പുറപ്പെട്ടു.
നാസിക്കില്‍ നിന്ന് നാല്‍പത് കിലോമീറ്റര്‍ അകലെയുള്ള ചാന്ദ്വാഡയില്‍ കര്‍ഷകര്‍ രാത്രിയില്‍ തങ്ങി. ഇന്ന് ചാന്ദ്വാഡയില്‍ നിന്ന് ഏഴായിരം കര്‍ഷകര്‍ കൂടി യാത്രയില്‍ അണിചേരും. മുംബൈയിലെ പ്രധാന വ്യാപാര കേന്ദ്രമായ ബാന്ദ്ര കുര്‍ള കോംപ്ളക്‌സിലെ കോര്‍പറേറ്റുകളുടെ ഓഫീസുകള്‍ കര്‍ഷകര്‍ ഇന്ന് ഉപരോധിക്കും.
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ സമരമുറകള്‍ കടുപ്പിക്കാനാണ് കര്‍ഷക സംഘടനകള്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ കര്‍ഷകരുമായി വീണ്ടും ചര്‍ച്ചക്ക് തയ്യാറാണെന്ന് കേന്ദ്രം വ്യക്‌തമാക്കിയിട്ടുണ്ട്. എന്നാൽ ഇത് സംബന്ധിച്ച് കേന്ദ്രം കര്‍ഷക സംഘടനകള്‍ക്ക് നല്‍കിയ കത്തില്‍ ഇതുവരെ പറഞ്ഞ കാര്യങ്ങളല്ലാതെ പുതുതായി ഒന്നും തന്നെയില്ലെന്ന് കര്‍ഷക സംഘടനകള്‍ ആരോപിച്ചു.
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് ഉറപ്പ് നല്‍കാതെ സമരം പിന്‍വലിക്കാനോ, ചര്‍ച്ചയില്‍ പങ്കെടുക്കാനോ തയ്യാറല്ലെന്ന നിലപാടില്‍ തന്നെയാണ് കര്‍ഷക സംഘടനകള്‍.
Also Read: ‘ക്രിസ്‌മസ് ദിനം എന്തുകൊണ്ട് ദേശീയ അവധിയായി പ്രഖ്യാപിക്കുന്നില്ല’? കേന്ദ്രത്തോട് മമത ബാനര്‍ജി