റിയാദ് : സൗദി അറേബ്യയിലേക്കുള്ള യാത്രാവിലക്ക് ഒരാഴ്ച കൂടി നീട്ടിയതായി വ്യക്തമാക്കി അധികൃതര്‍. രാജ്യത്തേക്ക് കര, വ്യോമ, നാവിക മാര്‍ഗങ്ങളിലൂടെ പ്രവേശിക്കുന്നതിനുള്ള വിലക്ക് ഒരാഴ്ചത്തേക്ക് കൂടി നീട്ടിയതായും, അത്യാവശ്യ സാഹചര്യങ്ങളില്‍ മാത്രമേ വിലക്കില്‍ ഇളവ് നല്‍കുകയുള്ളൂ എന്നും സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. വിവിധ രാജ്യങ്ങളില്‍ ജനിതകമാറ്റം സംഭവിച്ച കോവിഡ് വൈറസ് സ്ഥിരീകരിച്ചത് കണക്കിലെടുത്താണ് സൗദി അന്തരാഷ്ട്ര വിമാന സര്‍വീസുകള്‍ ഉള്‍പ്പടെ ഉള്ളവ വിലക്കിയത്.
രാജ്യത്തെ സ്വദേശികളുടെയും, വിദേശികളുടെയും സുരക്ഷക്ക് പ്രാധാന്യം നല്‍കിക്കൊണ്ടാണ് യാത്രാവിലക്ക് നീട്ടിയതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഒപ്പം തന്നെ ഇതിലൂടെ നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്താൻ കൂടുതല്‍ സമയം ലഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു. കാര്‍ഗോ സര്‍വീസുകളും, വിതരണ ശൃംഖലകളും ഒഴികെയുള്ള മറ്റെല്ലാ അന്താരാഷ്ട്ര യാത്രാ മാര്‍ഗങ്ങള്‍ക്കും കഴിഞ്ഞ ഡിസംബര്‍ 20ആം തീയതി മുതലാണ് സൗദി വിലക്ക് ഏര്‍പ്പെടുത്തിയത്.
എന്നാല്‍ നിലവില്‍ സൗദിയിലുള്ള വിദേശികള്‍ക്ക് രാജ്യത്തിന് പുറത്ത് പോകാനുള്ള അനുമതി സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. സൗദി പൗരൻമാരല്ലാത്ത എല്ലാവർക്കും നിലവില്‍ രാജ്യത്ത് നിന്നും പുറത്തേക്ക് യാത്ര ചെയ്യാന്‍ സാധിക്കും. അതിനായി വിമാനകമ്പനികള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
Read also : 2021 ദുബായ് ബജറ്റ്; ശൈഖ് മുഹമ്മദ് അംഗീകാരം നല്കി






































