അബുദാബി : യുഎഇയില്‍ ഇന്ന് 1,963 ആളുകള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കൂടാതെ കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 3 പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചതായും ആരോഗ്യ-പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ 24 മണിക്കൂറിലെ കണക്കുകള്‍ കൂടി പരിഗണിക്കുമ്പോള്‍ രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 2,11,641 ആയി ഉയര്‍ന്നു. ഒപ്പം തന്നെ രാജ്യത്തിതുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 674 ആയി ഉയർന്നിട്ടുണ്ട്.
അതേസമയം തന്നെ രാജ്യത്ത് കഴിഞ്ഞ ദിവസം രോഗമുക്തരായ ആളുകളുടെ എണ്ണം 2000ന് മുകളിലെത്തി. 2,081 ആളുകളാണ് കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് കോവിഡ് മുക്തരായത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മുക്തരുടെ എണ്ണം 1,88,100 ആയി ഉയര്‍ന്നു.
നിലവില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 22,687 ആളുകളാണ് കോവിഡ് ബാധിതരായി ചികില്‍സയില്‍ കഴിയുന്നത്. കഴിഞ്ഞ ദിവസം മാത്രം രാജ്യത്ത് 1,52,588 ആളുകളിലാണ് കോവിഡ് പരിശോധന നടത്തിയത്. രാജ്യത്ത് ഇതുവരെ 2 കോടിയിലധികം കോവിഡ് പരിശോധനകള്‍ നടത്തിയിട്ടുണ്ട്.