ഇന്ത്യയിൽ കൃഷി ഭൂമി വാങ്ങില്ല, കരാർ കൃഷി നടത്തില്ല; ഒടുവിൽ ഉറപ്പുമായി റിലയൻസ്

By Desk Reporter, Malabar News
Reliance suffers setback
Ajwa Travels

ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ മൂന്ന് കാർഷിക നിയമങ്ങളും കോർപറേറ്റുകളെ സഹായിക്കാനാണെന്നും ഇവ പിൻവലിക്കണം എന്നും ആവശ്യപ്പെട്ട് കർഷകർ നടത്തുന്ന സമരം ശക്‌തമാകുന്നതിനിടെ വിശദീകരണവുമായി മുകേഷ് അംബാനിക്ക് കീഴിലെ റിലയൻസ് ഗ്രൂപ്പ്. കരാര്‍ കൃഷിയിലേക്ക് തങ്ങളില്ലെന്നും കര്‍ഷകരോട് തങ്ങള്‍ക്ക് അങ്ങേയറ്റം ബഹുമാനമാണെന്നും റിലയന്‍സ് പറഞ്ഞു. കൃഷിഭൂമി വാങ്ങി കോര്‍പ്പറേറ്റ് കൃഷി നടത്താന്‍ ഉദ്ദേശമില്ലെന്നും കമ്പോളവിലയില്‍ കുറച്ച് കൃഷി വിളകള്‍ സംഭരിക്കില്ലെന്നുമാണ് റിലയന്‍സ് പറയുന്നത്.

റിലയന്‍സ് ജിയോക്കെതിരെയുള്ള പ്രതിഷേധം ശക്‌തമാകുന്നതിനിടെയാണ് റിലയന്‍സ് പ്രതികരണവുമായി എത്തിയിരിക്കുന്നത്. കർഷക പ്രക്ഷോഭത്തിനിടെ പഞ്ചാബില്‍ ജിയോ ടവറുകള്‍ വ്യാപകമായി നശിപ്പിക്കപ്പെട്ടിരുന്നു. ഇത് റിലയന്‍സിനെ പ്രതിസന്ധിയിലാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കര്‍ഷകരെ അനുനയിപ്പിക്കാനുള്ള നീക്കവുമായി റിലയൻസ് എത്തുന്നത്.

കർഷകരിൽനിന്ന് നേരിട്ട് ഭക്ഷ്യോൽപന്നങ്ങൾ വാങ്ങില്ല. തങ്ങളുടെ വിതരണക്കാർ താങ്ങുവില (എംഎസ്‌പി) പ്രകാരം മാത്രമേ കർഷകരിൽ നിന്ന് ഉൽപന്നങ്ങൾ വാങ്ങൂ. കർഷകരിൽ നിന്ന് ഉൽപന്നങ്ങൾ വാങ്ങുന്നതിനുള്ള ഏതെങ്കിലും തരത്തിലുള്ള ദീർഘകാല കരാർ ഉണ്ടാക്കില്ലെന്നും റിലയൻസ് പ്രസ്‌താവനയിൽ അറിയിച്ചു.

‘കോർപറേറ്റ്’ അഥവാ ‘കരാർ’ കൃഷിക്കായി റിലയൻസോ അതിന്റെ അനുബന്ധ സ്‌ഥാപനങ്ങളോ കാർഷിക ഭൂമി നേരിട്ടോ അല്ലാതെയോ ഇന്ത്യയിൽ എവിടെയും വാങ്ങിയിട്ടില്ല. മേലിൽ അങ്ങനെ ചെയ്യാനുള്ള ആലോചനകളില്ലെന്നും റിലയൻസിന്റെ പ്രസ്‌താവനയിൽ പറയുന്നു.

അതേസമയം, സ്‌ഥാപനങ്ങൾക്കും സ്വത്തുക്കൾക്കും സംരക്ഷണം ആവശ്യപ്പെട്ട് റിലയൻസ് ഗ്രൂപ്പ് ഹരിയാന – പഞ്ചാബ് ഹൈക്കോടതിയെ സമീപിച്ചു. റിലയൻസ് ജീവനക്കാർക്കും സ്വത്തുക്കൾക്കും നഷ്‌ടം സംഭവിച്ചു. ബിസിനസ് ശത്രുക്കളുടെ സഹായത്തോടെയാണ് ഈ ആക്രമണങ്ങൾ നടക്കുന്നതെന്നും ഹരജിയിൽ ആരോപിക്കുന്നു. ബിസിനസ് ശത്രുക്കൾ കർഷക പ്രക്ഷോഭങ്ങൾക്ക് ധനസഹായം നൽകുന്നു എന്നും ഹരജിയിൽ പരാമർശമുണ്ട്.

പുതിയ കാർഷിക നിയമങ്ങളുടെ പ്രയോജനം പ്രധാനമായി ലഭിക്കുക അംബാനി, അദാനി ഗ്രൂപ്പുകൾക്കായിരിക്കുമെന്ന വിമർശനം ശക്‌തമായിരുന്നു. സമരം ചെയ്യുന്ന കര്‍ഷക സംഘടനകളും മറ്റു പ്രതിപക്ഷ കക്ഷികളും ഇക്കാര്യം ഉയർത്തി കാണിക്കുകയും ചെയ്‌തിരുന്നു.

Kerala News:  അര്‍ഹമായ പരിഗണന ലഭിച്ചില്ലെങ്കില്‍ സ്വന്തമായി സ്‌ഥാനാര്‍ഥികളെ നിര്‍ത്തും; മുന്നറിയിപ്പുമായി യൂത്ത് കോണ്‍ഗ്രസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE