ബാലുശ്ശേരി: ബസ് സ്റ്റാന്‍ഡിലെ ബസ് പാര്‍ക്കിങ്ങില്‍ വലഞ്ഞ് വ്യാപാരികള്‍. ബസുകള്‍ സ്റ്റാന്‍ഡിന്റെ കിഴക്കുഭാഗത്ത് കടകള്‍ക്ക് മുന്നിലായി മണിക്കൂറുകളോളം പാര്‍ക്ക് ചെയ്യുന്നതാണ് കച്ചവടക്കാര്‍ക്ക് വിനയാകുന്നത്. ഏറെകാലത്തെ ബസ് സ്റ്റാന്‍ഡ് നവീകരണ പ്രവര്ത്തിയെത്തുടര്ന്നും ലോക്ക്ഡൗണ്‍ കാരണവും കച്ചവടം നഷ്ടത്തിലായിരുന്നു. അതിന് പിന്നാലെയാണ് പുതിയ പ്രശനം ഉടലെടുത്തത്.
മിക്ക വ്യാപാരികള്‍ക്കും ഇപ്പോഴും കടകള്‍ പൂര്‍ണ തോതില്‍ തുറക്കാന്‍ പറ്റാത്ത അവസ്ഥയാണ് നിലനില്‍ക്കുന്നത്. കോവിഡ് നിയന്ത്രണങ്ങള്‍ക്ക് അയവ് വന്നതോടെയും ഉള്‍പ്രദേശങ്ങളിലേക്ക് ബസുകള്‍ ഓടിത്തുടങ്ങിയതോടെയുമാണ് സ്റ്റാന്‍ഡിലേക്ക് വീണ്ടും ആളുകള്‍ എത്തിത്തുടങ്ങിയത്. എന്നാല്‍ അനധികൃത പാര്‍ക്കിങ്ങിനെ തുടര്‍ന്ന് കച്ചവടം നടക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്.
സ്റ്റാന്‍ഡില്‍ എത്തുന്ന ബസുകള്‍ക്ക് നിയമപരമായി 10 മിനിട്ടാണ് പാര്‍ക്കിങ് സമയം അനുവദിച്ചിട്ടുളളത്. എന്നാല്‍ മിക്കപ്പോഴും രണ്ടും മൂന്നും മണിക്കൂറുകളാണ് ബസുകള്‍ ഇവിടെ നിര്‍ത്തിയിടുന്നത്. ചില ബസുകള്‍ രാവിലെ മുതല്‍ വൈകിട്ട് വരെയും ഇവിടെ തന്നെ നിര്‍ത്തിയിടുന്നുണ്ട്. മാറിമാറി വരുന്ന ബസുകള്‍ ഇങ്ങനെ നിര്‍ത്തിയിടുന്ന കാരണം വ്യാപാര സ്ഥാപനങ്ങള്‍ തന്നെ പൊതുജനങ്ങള്‍ക്ക് കാണാന്‍ സാധിക്കാത്ത അവസ്ഥയാണ്. അനധികൃത പാര്‍ക്കിങ്ങ് എത്രയും വേഗം നിയന്ത്രിക്കണമെന്ന് കേരള വ്യാപാരി വ്യവസ്യായി സമിതി ബാലുശ്ശേരി യൂണിറ്റ് ആവശ്യപ്പെട്ടു.
Read also : കരിപ്പൂര്‍ വിമാനത്താവളം; കോവിഡിനെ തുടര്‍ന്ന് നിര്‍ത്തി വച്ച നവീകരണം പുനഃരാരംഭിച്ചു






































