കരിപ്പൂര്‍ വിമാനത്താവളം; കോവിഡിനെ തുടര്‍ന്ന് നിര്‍ത്തി വച്ച നവീകരണം പുനഃരാരംഭിച്ചു

By Team Member, Malabar News
karipur airport
Representational image
Ajwa Travels

കരിപ്പൂര്‍ : കോവിഡിനെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന കരിപ്പൂര്‍ വിമാനത്താവളത്തിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പുനഃരാരംഭിച്ചു. ടെര്‍മിനലുകള്‍ക്ക് മുന്നിലുള്ള റോഡുകളും, കാര്‍ പാര്‍ക്കിംഗ് സ്‌ഥലവുമാണ് ഇപ്പോള്‍ നവീകരിക്കുന്നത്. കഴിഞ്ഞ വർഷം ആദ്യം തന്നെ ആരംഭിച്ച ജോലികള്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ചിലാണ് നിര്‍ത്തി വച്ചത്. തുടര്‍ന്ന് ഇപ്പോഴാണ് ജോലികള്‍ പുനഃരാരംഭിച്ചത്.

നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ വിമാനത്താവളത്തിലേക്ക് വാഹനങ്ങള്‍ കടക്കുന്നതിനും, പുറത്തേക്ക് പോകുന്നതിനും കൂടുതല്‍ സൗകര്യമുണ്ടാകും. ഒപ്പം തന്നെ വാഹനങ്ങൾ പാര്‍ക്ക് ചെയ്യുന്നതിനും ഇപ്പോഴുള്ളതിനേക്കാള്‍ സൗകര്യങ്ങള്‍ വിമാനത്താവളത്തില്‍ ഒരുക്കുന്നുണ്ട്. 1.5 കോടി രൂപ ചിലവിട്ടാണ് ഇപ്പോള്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

Read also : സന്ദര്‍ശകര്‍ തിങ്ങിനിറഞ്ഞ് അതിരപ്പിള്ളി; കോവിഡ് ആശങ്കകള്‍ വര്‍ധിക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE