സന്ദര്‍ശകര്‍ തിങ്ങിനിറഞ്ഞ് അതിരപ്പിള്ളി; കോവിഡ് ആശങ്കകള്‍ വര്‍ധിക്കുന്നു

By Team Member, Malabar News
Athirappilly
Representational image
Ajwa Travels

തൃശൂര്‍ : കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയതിനെ തുടര്‍ന്ന് സംസ്‌ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തുറന്നതിന് ശേഷം മിക്ക സ്‌ഥലങ്ങളിലും സന്ദര്‍ശകരുടെ തിരക്ക് വര്‍ധിക്കുകയാണ്. അതിരപ്പിള്ളിയിലും, വാഴച്ചാലിലും സ്‌ഥിതി വ്യത്യസ്‌തമല്ല. പ്രതിദിനം ഇവിടെ എത്തുന്ന ആളുകളുടെ എണ്ണം വര്‍ധിക്കുന്നതോടെ കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നതില്‍ ആളുകള്‍ വീഴ്‌ച വരുത്തുകയാണ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് പ്രവര്‍ത്തിക്കേണ്ട ടിക്കറ്റ് കൗണ്ടറിന് മുന്നിലും, പ്രവേശന കവാടത്തിലും ആളുകള്‍ സാമൂഹിക അകലവും മറ്റും പാലിക്കാതെ തിങ്ങിക്കൂടുമ്പോള്‍ കോവിഡ് ആശങ്കകള്‍ വീണ്ടും വര്‍ധിക്കുകയാണ്.

വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ആളുകള്‍ക്ക് പ്രവേശനം നല്‍കി തുടങ്ങിയതിന് പിന്നാലെ ഇവിടേക്ക് പ്രതിദിനം എത്തുന്ന ആളുകളുടെ എണ്ണം കൂടുകയാണ്. അവധി ദിവസങ്ങളില്‍ 5000 ആളുകള്‍ വരെയാണ് വെള്ളച്ചാട്ടം സന്ദര്‍ശിക്കാനായി ഇവിടെ എത്തുന്നത്. ഇതോടെയാണ് മാര്‍ഗനിര്‍ദേശങ്ങള്‍ പലതും ആളുകള്‍ കാറ്റില്‍ പറത്തി കോവിഡ് വ്യാപന ആശങ്കകള്‍ സൃഷ്‌ടിക്കുന്നത്. പ്രവേശന പാസിനായി ഇവിടെ ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും കൂടുതല്‍ ആളുകളും ടിക്കറ്റ് എടുക്കുന്നത് കൗണ്ടറുകള്‍ വഴിയാണ്. ഇതോടെ സാമൂഹിക അകലത്തിന് ഒരു പ്രാധാന്യവും നല്‍കാതെ ആളുകള്‍ കൗണ്ടറുകള്‍ക്ക് മുന്നില്‍ തിങ്ങിക്കൂടുകയാണ്.

കൂടാതെ പാര്‍ക്കിംഗ് സൗകര്യം ഇല്ലാത്തതിനാല്‍ തന്നെ വാഹനങ്ങള്‍ റോഡരികുകളില്‍ നിര്‍ത്തിയിട്ട് വലിയ ഗതാഗതകുരുക്കാണ് സൃഷ്‌ടിക്കുന്നത്. സഞ്ചാരികള്‍ പുഴയിലിറങ്ങുന്നതിന് അധികൃതര്‍ ഇതുവരെ ഇവിടെ നടപടികള്‍ ഒന്നും തന്നെ സ്വീകരിച്ചിട്ടില്ല. നിരവധി അപകടങ്ങള്‍ ഇതിനോടകം തന്നെ നടന്നിട്ടുണ്ടെങ്കിലും പുഴയില്‍ ഇറങ്ങുന്നതിന് അധികൃതര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താത്തതും പ്രദേശവാസികള്‍ക്കിടയില്‍ പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്.

Read also : ജ്വല്ലറി തട്ടിപ്പ്; എംസി കമറുദ്ദീന് ഉപാധികളോടെ  ജാമ്യം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE