ജ്വല്ലറി തട്ടിപ്പ്; എംസി കമറുദ്ദീന് ഉപാധികളോടെ  ജാമ്യം

By Syndicated , Malabar News
M C Kamaruddin
Ajwa Travels

കൊച്ചി: ജ്വല്ലറി തട്ടിപ്പ് കേസില്‍ മുസ്‌ലിം ലീഗ് എംഎല്‍എ എംസി കമറുദ്ദീന് ഉപാധികളോടെ ജാമ്യം. മൂന്ന് കേസുകളിലാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കമറുദ്ദീന്റെ ആരോഗ്യവും മറ്റു കേസുകളില്‍ പ്രതിയല്ലെന്നതും പരിഗണിച്ചാണ് ജാമ്യം.

അതേസമയം നിരവധി കേസുകള്‍ നിലനില്‍ക്കുന്നതിനാല്‍ ജാമ്യം ലഭിച്ചാലും ഇദ്ദേഹത്തിന് പുറത്തിറങ്ങാന്‍ സാധിക്കുമോ എന്ന് വ്യക്‌തമായിട്ടില്ല. കേസ് നിലനില്‍ക്കുന്ന പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കാനോ സാക്ഷിയെ സ്വാധീനിക്കാനോ ശ്രമിക്കരുത് എന്നതടക്കമുള്ള നിര്‍ദേശപ്രകാരമാണ് ജാമ്യം.

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പില്‍ കഴിഞ്ഞ നവംബര്‍ ഏഴിനാണ് പ്രത്യേക അന്വേഷണ സംഘം കേസിലെ രണ്ടാം പ്രതിയും മുസ്‌ലിം ലീഗ് എംഎല്‍എയുമായ എംസി കമറുദ്ദീനെ അറസ്‌റ്റ് ചെയ്‌തത്. ചന്തേര പൊലീസ് സ്‌റ്റേഷനില്‍ രജിസ്‌റ്റര്‍ ചെയ്‌ത കേസുകളില്‍ 420, 43 വകുപ്പുകള്‍ പ്രകാരമായിരുന്നു എംഎല്‍എയുടെ അറസ്‌റ്റ്.

Read also: അര്‍ഹമായ പരിഗണന ലഭിച്ചില്ലെങ്കില്‍ സ്വന്തമായി സ്‌ഥാനാര്‍ഥികളെ നിര്‍ത്തും; മുന്നറിയിപ്പുമായി യൂത്ത് കോണ്‍ഗ്രസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE