രാജീവ് രവിയുടെ ‘തുറമുഖം’ സിനിമയിലെ ജോജു ജോര്‍ജിന്റെ ലുക്ക് പുറത്തിറങ്ങി. ‘മൈമു’ എന്ന കഥാപാത്രമായി ജോജു എത്തുന്ന ചിത്രം ഉടന്‍ റിലീസിനെത്തുമെന്നാണ് പ്രതീക്ഷ. ജൂണ്‍ മാസത്തിനു മുന്‍പ് ഷൂട്ടിംഗ് അവസാനിപ്പിച്ച് ചിത്രം ഓണം റിലീസായി തീയേറ്ററുകളില്‍ എത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും കോവിഡ് കാരണം റിലീസ് നീളുകയായിരുന്നു.
കൊച്ചി തുറമുഖം പശ്‌ചാത്തലമാക്കി ഒരുങ്ങുന്ന സിനിമയില്‍ നിവിന്‍ പോളി, ബിജു മേനോന്‍, ഇന്ദ്രജിത്, നിമിഷ സജയന്‍, പൂര്‍ണിമ ഇന്ദ്രജിത്. അര്‍ജുന്‍ അശോകന്‍, മണികണ്‌ഠന്‍, തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി അണിനിരക്കുന്നു. സുകുമാര്‍ തെക്കേപ്പാടിന്റെ കീഴില്‍ തെക്കേപ്പാട് ഫിലിംസും, മിനി സ്‌റ്റുഡിയോയും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.
View this post on Instagram
‘കമ്മട്ടിപാട’ത്തിനു ശേഷം ഐവി ശശി സിനിമകളെ ഓര്‍മ്മിപ്പിക്കും വിധം വന്‍ താര നിരയുമായി രാജീവ് രവി സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണ് ‘തുറമുഖം’. ‘കമ്മട്ടിപാടം’ പോലെ തന്നെ വിവിധ കാല ഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ചിത്രമാകും ഇതുമെന്നാണ് അറിയുന്നത്.
Read Also: സ്‌റ്റാന്‍ഡ്അപ് കൊമേഡിയന്‍ മുനവര്‍ ഫാറൂഖിയുടെ ജാമ്യാപേക്ഷ തള്ളി







































