സ്‌റ്റാന്‍ഡ്അപ് കൊമേഡിയന്‍ മുനവര്‍ ഫാറൂഖിയുടെ ജാമ്യാപേക്ഷ തള്ളി

By Syndicated , Malabar News
munawar-faruqui
Ajwa Travels

ഇന്‍ഡോര്‍: ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്ന  പരാതിയില്‍ അറസ്‌റ്റിലായ സ്‌റ്റാന്‍ഡ്അപ് കൊമേഡിയന്‍ മുനവര്‍ ഫാറൂഖിയുടെ ജാമ്യാപേക്ഷ തള്ളി. കേസില്‍ അറസ്‌റ്റിലായ നലിന്‍ യാദവിനും ജാമ്യം അനുവദിച്ചില്ല. അഡീഷണല്‍ ജില്ലാ ആന്റ് സെഷന്‍ കോടതി ജഡ്ജായ യതീന്ദ്ര കുമാര്‍ ഗുരുവാണ് മുനാവറിന്റെയും നലിന്റെയും ജാമ്യാപേക്ഷ തള്ളിയത്.

എന്നാല്‍ ഹിന്ദുദൈവങ്ങളെ അപമാനിക്കുന്ന രീതിയില്‍ മുനവര്‍ സംസാരിച്ചിട്ടില്ലെന്നും അടിസ്‌ഥാനമില്ലാത്ത ആരോപണങ്ങളാണ്  ഉന്നയിച്ചിരിക്കുന്നതെന്നും മുനവറിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ അന്‍ഷുമന്‍ ശ്രീവാസ്‌തവ പറഞ്ഞു.

പുതുവല്‍സര ആഘോഷങ്ങളുടെ ഭാഗമായി ഇന്‍ഡോറിലെ കഫേയില്‍ നടന്ന  പരിപാടിയില്‍ അമിത് ഷായെയും ഹിന്ദു മത വിശ്വാസങ്ങളെയും  മുനവര്‍ ഫാറൂഖി പരിഹസിച്ചുവെന്ന പരാതിയെ തുടര്‍ന്നായിരുന്നു അറസ്‌റ്റ്.

ഇദ്ദേഹത്തെ കൂടാതെ സംഘാടകരായ നാല് പേരെയും പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. എഡ്വിന്‍ ആന്റണി, പ്രഖാര്‍ വ്യാസ്, പ്രിയം വ്യാസ്, നലിന്‍ യാദവ് എന്നിവരാണ് അറസ്‌റ്റിലായത്. ഐപിസി 188, 269, 34, 295എ എന്നീ വകുപ്പുകള്‍ പ്രകാരമായിരുന്നു  ഇവര്‍ക്കെതിരെ കേസെടുത്തത്.

Read also: ആന്ധ്രയില്‍ ക്ഷേത്രങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങളില്‍ പ്രതിഷേധവുമായി ബിജെപി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE