ആന്ധ്രയില്‍ ക്ഷേത്രങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങളില്‍ പ്രതിഷേധവുമായി ബിജെപി

By Staff Reporter, Malabar News
protest in andhra
ആന്ധ്രയിൽ ബിജെപി പ്രവർത്തകരുടെ നേതൃത്വത്തിൽ സർക്കാരിനെതിരെ കോലം കത്തിച്ചു പ്രതിഷേധിക്കുന്നു
Ajwa Travels

ആന്ധ്ര: സംസ്‌ഥാനത്ത് ക്ഷേത്രങ്ങള്‍ക്ക് നേരെ തുടര്‍ച്ചയായി നടക്കുന്ന ആക്രമണങ്ങളില്‍ പ്രതിഷേധവുമായി ബിജെപി രംഗത്ത്. ബിജെപി സംസ്‌ഥാന സെക്രട്ടറി രമേശ് നായിഡു നാഗോതുവിന്റെ നേതൃത്വത്തില്‍ ചൊവ്വാഴ്‌ച പ്രവര്‍ത്തകര്‍ വൈഎസ്ആര്‍സിപി സര്‍ക്കാരിനെതിരെ പ്രതിഷേധ പ്രകടനം നടത്തി .

ബിജെപി പ്രവര്‍ത്തകര്‍ സംസ്‌ഥാന സര്‍ക്കാരിനെതിരെ കോലം കത്തിച്ചും മുദ്രാവാക്യം വിളിച്ചും പ്രതിഷേധിച്ചു.

ജഗന്‍ മോഹന്‍ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ ‘ഹിന്ദു വിരുദ്ധര്‍’ എന്ന് വിളിച്ച ബിജെപി സംസ്‌ഥാന സെക്രട്ടറി എന്‍ഡോവ്മെന്റ് മന്ത്രി വെല്ലമ്പല്ലി ശ്രീനിവാസന്‍ രാജി വെക്കണമെന്നും മാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍ ആവശ്യപ്പെട്ടു.

‘ക്ഷേത്രങ്ങളിലെ വിഗ്രഹങ്ങള്‍ തകര്‍ക്കുന്ന അക്രമ സംഭവങ്ങളോട് സംസ്‌ഥാന സര്‍ക്കാര്‍ എന്തുകൊണ്ടാണ് പ്രതികരിക്കാത്തത്? അവര്‍ ഹിന്ദു വിരുദ്ധരാണ്. ബിജെപി പ്രവര്‍ത്തകര്‍ റോഡുകളിലേക്ക് ഇറങ്ങി വന്നാല്‍ വൈഎസ്ആര്‍സിപി നേതാക്കള്‍ക്ക് ഒളിച്ചോടേണ്ടി വരും,’ രമേശ് നായിഡു നാഗോതു പറഞ്ഞു.

അതേസമയം ക്ഷേത്രങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങളില്‍ പ്രതികരണവുമായി ബിജെപി ഒങ്കോള്‍ ജില്ലാ പ്രസിഡണ്ട് എസ് ശ്രീനിവാസും രംഗത്തെത്തി. ക്ഷേത്രങ്ങളെ സംരക്ഷിക്കാനുള്ള ചുമതല വഹിക്കുന്നതില്‍ സംസ്‌ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടാല്‍ ബിജെപി കാര്യങ്ങള്‍ സ്വന്തം നിലയില്‍ കൈകാര്യം ചെയ്യുമെന്നും ക്ഷേത്രങ്ങളെ സംരക്ഷിക്കുമെന്നും എസ് ശ്രീനിവാസ് പറഞ്ഞു.

Read Also: വാളയാർ കേസ്; പ്രതികളെ വെറുതെ വിട്ട ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE