വിഗ്രഹങ്ങളെ അപമാനിക്കുന്ന ആളുകൾക്കെതിരെ കര്‍ശന നടപടി; ആന്ധ്ര മുഖ്യമന്ത്രി

By Staff Reporter, Malabar News
Jagan mohan reddy
വൈഎസ് ജഗൻ മോഹൻ റെഡ്ഡി
Ajwa Travels

അമരാവതി: വിഗ്രഹങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്ന സംഭവങ്ങളില്‍ കര്‍ശന നടപടിയെടുക്കാന്‍ ഉത്തരവിട്ട് ആന്ധ്ര മുഖ്യമന്ത്രി വൈഎസ് ജഗന്‍ മോഹന്‍ റെഡ്ഡി. പോലീസിന് അദ്ദേഹം ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കി.

വിഗ്രഹങ്ങളെ അപമാനിക്കുന്ന സംഭവങ്ങള്‍ക്കെതിരെ കണ്ണടക്കില്ലെന്നും അത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും റെഡ്ഡി വ്യക്‌തമാക്കി. ഇത്തരം തെറ്റായ പ്രവൃത്തികളില്‍ ഒരിക്കല്‍ കൂടി ഏര്‍പ്പെടാന്‍ ആരും ധൈര്യപ്പെടാത്ത വിധം ആകണം നടപടിയെന്ന് സിഎംഒ ഉദ്യോഗസ്‌ഥരുടെ യോഗത്തില്‍ റെഡ്ഡി പറഞ്ഞു.

മാത്രവുമല്ല തന്നോട് മോശമായി പെരുമാറുന്നവര്‍ക്ക് ‘സര്‍വ്വശക്‌തന്‍ തന്നെ ശിക്ഷ നല്‍കുമെന്നും’ ആന്ധ്ര മുഖ്യമന്ത്രി പറഞ്ഞു.

വിജയനഗരം ജില്ലയിലെ രാമതീര്‍ഥത്തില്‍ 400 വര്‍ഷത്തോളം പഴക്കമുള്ള ഒരു ക്ഷേത്രത്തില്‍ വച്ച് ശ്രീരാമന്റെ വിഗ്രഹം അപമാനിക്കപ്പെട്ട സംഭവം സംസ്‌ഥാനത്ത് വളരെ വലിയ കോളിളക്കമാണ് സൃഷ്‌ടിച്ചത്. സംഭവത്തില്‍ തെലുങ്കുദേശം പാര്‍ട്ടി (ടിഡിപി), ബിജെപി എന്നിവ ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തി രംഗത്തെത്തിയിരുന്നു.

Read Also: സിബിഎസ്ഇ 10, പ്‌ളസ് 2 പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE