വാഗമണ്ണിലെ ഓഫ് റോഡ് റൈഡ്; ജോജു ജോർജിന് മോട്ടോർ വാഹന വകുപ്പിന്റെ നോട്ടീസ്

By News Desk, Malabar News
Joju-George
Ajwa Travels

തൊടുപുഴ: വാഗമണ്ണിലെ ഓഫ് റോഡ് റൈഡ് സംഭവത്തിൽ നടൻ ജോജു ജോർജിനും സംഘാടകർക്കും നോട്ടീസ് അയക്കാൻ മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനം. അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിനാണ് നോട്ടീസ് നൽകുക. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ജോയിന്റ് ആർടിഒയെ നിയോഗിക്കുമെന്നും ഇടുക്കി ആർടിഒ അറിയിച്ചു.

റൈഡ് സംഘടിപ്പിച്ചവർക്കും ഇതിൽ പങ്കെടുത്ത ജോജു ജോർജിനുമെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി ഉയർന്നിരുന്നു. കെഎസ്‌യു ഇടുക്കി ജില്ലാ പ്രസിഡണ്ട് ടോണി തോമസാണ് ഇടുക്കി ജില്ലാ കളക്‌ടർ, ജില്ലാ പോലീസ് മേധാവി, ജില്ലാ ട്രാൻസ്‌പോർട്ട് ഓഫിസർ എന്നിവർക്ക് പരാതി നൽകിയത്.

വാഗമൺ എംഎംജെ എസ്‌റ്റേറ്റിലെ കണ്ണംകുളം അറപ്പുകാട് ഡിവിഷനിലെ തേയില തോട്ടത്തിലാണ് റൈഡ് സംഘടിപ്പിച്ചത്. സുരക്ഷാ സംവിധാനങ്ങൾ ഇല്ലാതെ അപകടകരമായ രീതിയിലാണ് റൈഡ് നടത്തിയത്. കൃഷിക്ക് മാത്രമേ ഉപയോഗിക്കാവൂ എന്ന നിബന്ധനയുള്ള ഭൂമിയിൽ നിയമവിരുദ്ധമായി ഓഫ് റോഡ് റൈഡ് സംഘടിപ്പിച്ചെന്നും ഇത് പ്‌ളാന്റേഷൻ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Most Read: സംസ്‌ഥാനത്ത് കർശന പരിശോധന; 12 ഹോട്ടലുകൾ അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE