കണ്ണൂര്‍ : ജില്ലയില്‍ കഴിഞ്ഞ ദിവസം ഷിഗെല്ല രോഗം സ്‌ഥിരീകരിച്ച 6 വയസുകാരന്റെ കുടുംബത്തിലെ 4 പേര്‍ക്ക് കൂടി രോഗലക്ഷണം പ്രകടമായി. ഇതേ തുടര്‍ന്ന് ഇവര്‍ 4 നാല് പേരും ജില്ലയിലെ ആശുപത്രിയില്‍ ചികിൽസയില്‍ കഴിയുകയാണ്. കൂടാതെ ഷിഗെല്ല ടെസ്‌റ്റ് ചെയ്യാനുള്ള ഇവരുടെ സാംപിളുകള്‍ ഇന്ന് കോഴിക്കോടേക്ക് അയക്കുമെന്നും ആശുപത്രി അധികൃതര്‍ വ്യക്‌തമാക്കി.
കഴിഞ്ഞ ദിവസമാണ് കണ്ണൂര്‍ ജില്ലയിലെ ചിറ്റാരിപ്പറമ്പ് സ്വദേശിയായ 6 വയസുകാരന് ഷിഗെല്ല സ്‌ഥിരീകരിച്ചത്. കഴിഞ്ഞ 2ആം തീയതി രോഗലക്ഷണങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്നാണ് കുട്ടിയെ കൂത്തുപറമ്പിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് രോഗം വിട്ട് മാറാതെ നിന്നതിനാല്‍ ഇവിടെ നിന്നും കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. പിന്നീട് കോഴിക്കോട് ലാബില്‍ നടത്തിയ പരിശോധനയിലാണ് കുട്ടിക്ക് ഷിഗെല്ല സ്‌ഥിരീകരിച്ചത്.
കുട്ടിക്ക് രോഗം സ്‌ഥിരീകരിച്ചതിനെ പിന്നാലെ കുടുംബത്തിലെ മറ്റ് നാല് പേര്‍ക്ക് കൂടി രോഗലക്ഷണങ്ങള്‍ പ്രകടമാകുകയായിരുന്നു. നിലവില്‍ ജില്ലയിലെ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ഇവരുടെ സാംപിളുകള്‍ ഇന്ന് പരിശോധനക്ക് അയക്കും.
Read also : ട്രംപ് അനുകൂലികളുടെ പ്രതിഷേധം; 12 മണിക്കൂര്‍ ട്രംപിന് ട്വിറ്ററിന്റെ വിലക്ക്