തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യത്തിന് വില കൂട്ടേണ്ടി വരുമെന്ന് എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണൻ. അടിസ്ഥാന വിലയില്‍ 7 ശതമാനം വില വര്‍ധനയെന്ന നിര്‍ദേശമാണിപ്പോള്‍ ഉള്ളത്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ബിവറേജസ് കോര്‍പറേഷനെടുക്കും. അസംസ്കൃത വസ്തുക്കളുടെ വില കൂടിയ സാഹചര്യത്തിലാണ് പുതിയ നീക്കമെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.
മദ്യവിലയുടെ കാര്യത്തില്‍ ബെവ്കോയുടെ തീരുമാനം സര്‍ക്കാര്‍ ഉടന്‍ അംഗീകരിക്കുമെന്നാണ് സൂചന. മദ്യം ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള സ്പിരിറ്റിന്റെ (എക്സട്രാ ന്യൂട്രല്‍ ആല്‍ക്കഹോള്‍) വില വര്‍ധിച്ചതിനാലാണ് മദ്യത്തിനും വില വര്‍ധിപ്പിക്കേണ്ടി വരുന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന ബെവ്കോ ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ് വിതരണക്കാരില്‍ നിന്നും മദ്യം വാങ്ങുന്നതിനുള്ള അടിസ്ഥാന വിലയില്‍ 7 ശതമാനം വര്‍ധനക്ക് തീരുമാനമെടുത്തത്.
Read Also: നാളെ മുതല്‍ നിയമസഭാ സമ്മേളനം ആരംഭിക്കുന്നു; ബജറ്റ് 15ന്







































