സംസ്‌ഥാനത്ത് മദ്യവില വർധന പരിഗണനയിൽ; എക്‌സൈസ്‌ മന്ത്രി

By Team Member, Malabar News
Minister MV Govindan About The Liquor price Hike
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് മദ്യവില കൂട്ടേണ്ടി വരുമെന്നത് വസ്‌തുതയാണെന്നും, ഇക്കാര്യം പരിഗണനയിൽ ഉണ്ടെന്നും വ്യക്‌തമാക്കി എക്‌സൈസ്‌ വകുപ്പ് മന്ത്രി എംവി ഗോവിന്ദൻ. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ നയപരമായ തീരുമാനം എടുത്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം തന്നെ സ്‌പിരിറ്റിന്റെ ലഭ്യതക്കുറവും, വിലവർധനയും സംസ്‌ഥാനത്തെ വലിയ രീതിയിൽ ബാധിച്ചിട്ടുണ്ടെന്നും, ബീവറേജസ്‌ കോർപറേഷൻ തന്നെ വലിയ നഷ്‌ടത്തിലാണെന്നും എക്‌സൈസ്‌ മന്ത്രി വ്യക്‌തമാക്കി. കേരളത്തിൽ  നിലവിൽ സ്‌പിരിറ്റ്‌ ഉൽപാദിപ്പിക്കുന്നില്ല, കൂടാതെ വളരെ ചെറിയ തോതിൽ മാത്രമേ മദ്യവും ഉൽപാദിപ്പിക്കുന്നുള്ളൂ. സ്‌പിരിറ്റിന്റെ ലഭ്യതക്കുറവ് രൂക്ഷമായതോടെയാണ് സംസ്‌ഥാനത്ത് ജവാൻ ഉൽപാദനം കൂട്ടാൻ സാധിക്കാത്തത് എന്നും മന്ത്രി വ്യക്‌തമാക്കി.

Read also: രാജ്യത്തെ സസ്യ എണ്ണ ഇറക്കുമതിയിൽ വൻ ഇടിവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE