സംസ്‌ഥാനത്ത്‌ മദ്യവില വർധന നിലവിൽ വന്നു

10 മുതൽ 20 രൂപ വരെയാണ് കൂടിയത്. ജവാൻ മദ്യത്തിന് 10 രൂപ കൂടി, 610 രൂപയായി. ബിയറിനും വൈനിനും നാളെ മുതൽ വില വർധിക്കും

By Trainee Reporter, Malabar News
Liquor sales
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ മദ്യവില വർധന നിലവിൽ വന്നു. ഇന്ന് മുതൽ 10 മുതൽ 20 രൂപ വരെയാണ് കൂടിയത്. ജവാൻ മദ്യത്തിന് 10 രൂപ കൂടി, 610 രൂപയായി. ബിയറിനും വൈനിനും നാളെ മുതൽ വില വർധിക്കും.

ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന്റെ വിൽപ്പന നികുതിയിൽ 4 ശതമാനം വർധന വരുത്തുന്നതിനുള്ള നിയമഭേദഗതി ബില്ലിൽ കഴിഞ്ഞ ദിവസം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിട്ടിരുന്നു.

ടേൺ ഓവർ ടാക്‌സ് വേണ്ടെന്ന് വെച്ചപ്പോൾ ഉണ്ടാകുന്ന നഷ്‌ടം ഒഴിവാക്കാനാണ് വിൽപ്പന നികുതി കൂട്ടുന്നത്. കഴിഞ്ഞ നിയമസഭാ സമ്മേളനം പാസ്സാക്കിയ ബില്ലിൽ ആണ് ഗവർണർ ഒപ്പിട്ടത്. മദ്യത്തിന്റെ വില ജനുവരി ഒന്ന് മുതൽ കൂട്ടുന്നതിനും ടേൺ ഓവർ നികുതി ഒഴിവാക്കുന്നതിനും നിയമ പ്രാബല്യം കിട്ടുന്നതിനാണ് ബിൽ കൊണ്ടുവന്നത്.

2021 ഫെബ്രുവരിയിലാണ് സംസ്‌ഥാനത്ത്‌ അവസാനമായി മദ്യ വില വർധിപ്പിച്ചത്. ഒരു കുപ്പി മദ്യത്തിന് 10 രൂപ മുതൽ 90 രൂപ വരെയാണ് അന്ന് വർധിച്ചത്. അടിസ്‌ഥാന വിലയിൽ 7 ശതമാനം വർധനവാണ് സർക്കാർ വരുത്തിയത്.

Most Read: തവാങ് സംഘർഷം; ഇന്ത്യൻ സൈന്യം ധീരത തെളിയിച്ചു- രാജ്‌നാഥ്‌ സിങ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE