തവാങ് സംഘർഷം; ഇന്ത്യൻ സൈന്യം ധീരത തെളിയിച്ചു- രാജ്‌നാഥ്‌ സിങ്

ഗൽവാനിലും തവാങ്ങിലും സൈനികർ ധൈര്യവും ശൗര്യവും തെളിയിച്ചു. മറ്റ് രാജ്യങ്ങളുടെ മേൽ ആധിപത്യം സ്‌ഥാപിക്കാനോ, ഒരിഞ്ച് സ്‌ഥലം പിടിച്ചെടുക്കാനോ ഉദ്ദേശമില്ല. ലോകത്തിന്റെ നൻമക്കായി പ്രവർത്തിക്കുന്ന സൂപ്പർ പവർ ആവുകയാണ് ലക്ഷ്യം എന്നും രാജ്‌നാഥ്‌ സിങ് പറഞ്ഞു

By Trainee Reporter, Malabar News
Malabarnews_rajnadh singh
രാജ്‌നാഥ്‌ സിംഗ്
Ajwa Travels

ന്യൂഡെൽഹി: ചൈനയുടെ പ്രകോപനത്തെ എതിർത്ത ഇന്ത്യൻ സൈന്യം ധീരത തെളിയിച്ചതായി പ്രതിരോധ മന്ത്രി രാജ്‌നാഥ്‌ സിങ്. ഗൽവാനിലും തവാങ്ങിലും സൈനികർ ധൈര്യവും ശൗര്യവും തെളിയിച്ചു. മറ്റ് രാജ്യങ്ങളുടെ മേൽ ആധിപത്യം സ്‌ഥാപിക്കാനോ, ഒരിഞ്ച് സ്‌ഥലം പിടിച്ചെടുക്കാനോ ഉദ്ദേശമില്ല. ലോകത്തിന്റെ നൻമക്കായി പ്രവർത്തിക്കുന്ന സൂപ്പർ പവർ ആവുകയാണ് ലക്ഷ്യം എന്നും രാജ്‌നാഥ്‌ സിങ് പറഞ്ഞു.

അതേസമയം, ചോദ്യം ചെയ്യാനുള്ള പ്രതിപക്ഷത്തിന്റെ ഉദ്ദേശത്തെ ചോദ്യം ചെയ്‌തിട്ടില്ലെന്നും രാജ്‌നാഥ്‌ സിങ് ആരോപിച്ചു. നയങ്ങളെ അടിസ്‌ഥാനമാക്കിയാണ് വാദപ്രതിവാദം നടന്നത്. സത്യം പറയുമ്പോഴാണ് രാഷ്‌ട്രീയം നടപ്പിലാക്കുന്നത് എന്നും രാജ്‌നാഥ്‌ സിങ് ആരോപിച്ചു. അതേസമയം, അരുണാചൽ അതിർത്തിയിലെ ഇന്ത്യ-ചൈന സംഘർഷത്തിൽ പാർലമെന്റിന്റെ നാലാം ദിവസമായ ഇന്നലെയും ബഹളം തുടർന്നു.

ചർച്ച അനുവദിക്കാത്തതിൽ കോൺഗ്രസ് അംഗങ്ങൾ രാജ്യസഭ തടസപ്പെടുത്തി. ലോക്‌സഭയിലും രാജ്യസഭയിലും നോട്ടീസ് നൽകിയ പ്രതിപക്ഷം അതിർത്തിയിലെ ചൈനയുടെ കടന്നുകയറ്റം ചർച്ച ചെയ്യണമെന്ന ആവശ്യം ഉന്നയിച്ചെങ്കിലും പരിഗണിച്ചില്ല. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്യേണ്ടതുണ്ടെന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ ഉപാധ്യക്ഷയോട് പറഞ്ഞു. ഉപാധ്യക്ഷൻ ഇത് തടഞ്ഞതോടെ പ്രതിപക്ഷം ശൂന്യവേള തടസ്സപ്പെടുത്തി.

ഇതിനിടെ, ചൈന ഉയർത്തുന്ന ഭീഷണിയെ കേന്ദ്രസർക്കാർ നിസ്സാര വൽക്കരിക്കുകയാണെന്ന് രാഹുൽഗാന്ധി വിമർശിച്ചു. ചൈന ഇന്ത്യയുമായി യുദ്ധത്തിന് തയ്യാറെടുക്കുകയാണ്. എന്നാൽ, നരേന്ദ്രമോദി സർക്കാർ ഇത് അംഗീകരിക്കുന്നില്ലെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. അരുണാചൽ പ്രദേശ് അതിർത്തിയിൽ ഇരുരാജ്യങ്ങളും തമ്മിൽ സംഘർഷമുണ്ടായി ദിവസങ്ങൾക്കുള്ളിലാണ് രാഹുൽഗാന്ധിയുടെ പരാമർശം.

Most Read: ശബരിമല: തിരക്ക് നിയന്ത്രണ വിധേയം- പ്രത്യേക ക്യൂ സജ്‌ജീകരിച്ചില്ല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE