വീര്യമുള്ള മദ്യം സംസ്‌ഥാനത്ത് ഉൽപാദിപ്പിക്കും; മന്ത്രി

By Team Member, Malabar News
Strong Liquor Will Be Produce In Kerala Said Minister
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് വീര്യമുള്ള മദ്യം ഉൽപാദിപ്പിക്കുമെന്ന് വ്യക്‌തമാക്കി ധനമന്ത്രി കെഎൻ ബാലഗോപാൽ. കേരള ബ്രാൻഡ് മദ്യം കയറ്റുമതി ചെയ്യുന്നത് പരിഗണിക്കുമെന്നും, അതിനുള്ള നിയമ തടസങ്ങൾ മാറ്റാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും അദ്ദേഹം വ്യക്‌തമാക്കി.

കൂടാതെ ഇത്തവണത്തെ ബജറ്റിൽ ഉൽപാദന മേഖലയെ പ്രോൽസാഹിപ്പിക്കുന്ന നടപടികൾ പ്രതീക്ഷിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒപ്പം തന്നെ ഖജനാവിലേക്കുള്ള വരുമാനം കൂട്ടാൻ പരിമിതികൾക്കുള്ളിൽ നിന്ന് നികുതികൾ കൂട്ടേണ്ടിവരുമെന്നും, വരുമാനം കൂട്ടുന്നതിന് പുറമേ അനാവശ്യ ചിലവുകൾ കുറക്കുമെന്നും മന്ത്രി അറിയിച്ചു. ഉദ്യോഗസ്‌ഥ പുനർവിന്യാസം തുടരുമെന്നും മന്ത്രി വ്യക്‌തമാക്കി.

Read also: ജെഇഇ പ്രവേശന പരീക്ഷ; ഹയർ സെക്കൻഡറി പരീക്ഷ തീയതികളിൽ മാറ്റം വരുത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE