മസ്ക്കറ്റ് : കോവിഡ് വാക്സിനേഷന് പുരോഗമിക്കുന്ന ഒമാനില്‍ വാക്സിന്റെ രണ്ടാം ബാച്ച് എത്തിയതായി വ്യക്തമാക്കി ഒമാന്‍ ആരോഗ്യമന്ത്രാലയം. ശനിയാഴ്ചയോടെ 11,700 ഡോസ് വാക്സിനാണ് ഒമാനില്‍ എത്തിയത്. കഴിഞ്ഞ മാസം 27ആം തീയതി മുതല്‍ വാക്സിനേഷന് ആരംഭിച്ച ഒമാനില്‍ ഇതുവരെ 15,907 ആളുകള്‍ കോവിഡ് വാക്സിന് സ്വീകരിച്ചതായാണ് ലഭിക്കുന്ന വിവരം.
മുന്‍ഗണന പട്ടിക അനുസരിച്ചാണ് ഒമാനില്‍ വാക്സിനേഷന് നടക്കുന്നത്. ആദ്യഘട്ടത്തില്‍ എത്തിയ വാക്സിന് വിതരണം ചെയ്യുമ്പോള്‍ മുന്‍ഗണന പട്ടികയില്‍ ഉണ്ടായിരുന്ന ഡയാലിസിസ് രോഗികള്‍, ഗുരുതര ശ്വാസകോശ പ്രശ്നങ്ങളുള്ളവര്‍, 65 വയസിനും അതിന് മുകളിലും പ്രായമുള്ള പ്രമേഹ രോഗികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് ഇത്തവണയും വാക്സിന് നല്‍കുന്നത് തുടരുമെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
നിലവില്‍ ഒമാനില്‍ കോവിഡ് രോഗബാധ സ്ഥിരീകരിച്ച ആകെ ആളുകളുടെ എണ്ണം 1,30,944 ആണ്. ഇവരില്‍ 1,23,187 ആളുകള്‍ക്കും ഇതുവരെ രോഗമുക്തിയും ഉണ്ടായിട്ടുണ്ട്. കൂടാതെ കഴിഞ്ഞ ദിവസം രാജ്യത്ത് കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യാഞ്ഞതും രാജ്യത്ത് ആശ്വാസം പകരുന്ന കാര്യമാണ്. നിലവില്‍ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ച ആകെ ആളുകളുടെ എണ്ണം 1,508 ആണ്.
Read also : കൊച്ചിയിലേക്ക് ഒരു സർവീസ് കൂടി ആരംഭിക്കാൻ ഒമാൻ എയർ







































