മസ്‌ക്കറ്റ്: ഒമാൻ എയറിന്റെ ഒരു സർവീസ് കൂടി മസ്‌കറ്റിൽ നിന്നും കൊച്ചിയിലേക്ക് ആരംഭിക്കാൻ തീരുമാനം. മൊത്തം 25 സ്‌ഥലങ്ങളിലേക്ക് ജനുവരിയിൽ പുതിയ സർവീസ് തുടങ്ങുമെന്ന് ഒമാൻ ദേശീയ വിമാനക്കമ്പനി വാർത്താകുറിപ്പിൽ അറിയിച്ചു.
മസ്‌ക്കറ്റിൽ നിന്നും ദോഹയിലേക്കുള്ള പ്രതിവാര വിമാന സർവീസുകൾ രണ്ടിൽ നിന്നും നാലായി ഉയർത്തും. ദുബായിലേക്കുള്ളത് മൂന്നിൽ നിന്ന് അഞ്ചായും ലണ്ടനിലേക്കുള്ളത് രണ്ടിൽ നിന്നും മൂന്നായും വർധിപ്പിക്കും. കൊച്ചിക്ക് പുറമെ മുംബൈ, ഡെൽഹി, ഹൈദരാബാദ്, ഇസ്‌ലാമാബാദ്, ലാഹോർ, ചെന്നൈ എന്നിവിടങ്ങളിലേക്ക് ഓരോ സർവീസുകളുംകൂടി ആരംഭിക്കും.
എല്ലാവിധ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് സർവീസുകൾ നടത്തുന്നതെന്നും ഒമാൻ എയർ അറിയിച്ചു.
Read also: രാജ്യതലസ്‌ഥാനത്തെ വായുനിലവാരം മോശമായി തുടരുന്നു