രാജ്യതലസ്‌ഥാനത്തെ വായുനിലവാരം മോശമായി തുടരുന്നു

By News Desk, Malabar News
Generators Banned In Delhi
Representational Image

ന്യൂഡെൽഹി: ഡെൽഹിയിൽ അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം മോശമായി തുടരുന്നു. ബുധനാഴ്‌ച രാവിലെ അന്തരീക്ഷ വായുനിലവാര സൂചികയിൽ 301 ആണ് രേഖപ്പെടുത്തിയതെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു.

ഡെൽഹി സർവകലാശാല, മധുര റോഡ്, ഇന്ദിരാ ഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളം എന്നിവടങ്ങളിലെല്ലാം വായുമലിനീകരണം രൂക്ഷമാണ്. ഇവിടങ്ങളിലെ ഐഎക്യുഐ (indoor air quality index) യഥാക്രമം 310, 315, 325 എന്ന നിലവാരത്തിലാണ്. പുസ റോഡ്, ലോധി റോഡ്, ഐഐടി ഡെൽഹി, അയനഗർ എന്നിവിടങ്ങളിലെയും അവസ്‌ഥ വളരെ മോശമാണ്.

കാറ്റിന്റെ സാന്നിധ്യം കുറഞ്ഞതാണ് വായുവിന്റെ ഗുണനിലവാരം കുറയാൻ കാരണമെന്നാണ് റിപ്പോർട്. കൂടിയ തണുപ്പും അന്തരീക്ഷ വായുനിലവാരം കുറക്കുന്നു. ഇപ്പോൾ 4 ഡിഗ്രി സെന്റി ഗ്രേഡാണ് അനുഭവപ്പെടുന്നത്. ഇനിയുള്ള ദിവസങ്ങളിൽ ഇത് വർധിക്കാൻ സാധ്യതയുള്ളതിനാൽ അന്തരീക്ഷ വായുനിലവാര സൂചിക ഇനിയും മോശമാകാൻ സാധ്യതയുണ്ട്.

Also Read: സിബിഐ റെയ്ഡ്; കരിപ്പൂരില്‍ കണ്ടെത്തിയത് ഗുരുതര ക്രമക്കേടുകള്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE