ഇന്ത്യക്കാർക്ക് പരാതികൾ നേരിട്ട് അറിയിക്കാം; ഒമാൻ ഓപ്പൺ ഹൗസ് ഈ മാസം പത്തിന്

പ്രവാസികളുടെ ക്ഷേമവുമായി ബന്ധപ്പെട്ട ഏത് കാര്യങ്ങളും ഉന്നയിക്കാനാകും. പരിപാടിയിൽ നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്തവർക്ക് 98282270 എന്ന നമ്പറിൽ ഓപ്പൺ ഹൗസ് സമയം പരാതി ബോധിപ്പിക്കാൻ കഴിയുമെന്നും എംബസി അറിയിച്ചു.

By Trainee Reporter, Malabar News
oman indian embbassy
Ajwa Travels

മസ്‌കറ്റ്: ഒമാനിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് ഇന്ത്യൻ സ്‌ഥാനപതിയെ നേരിൽ കണ്ടു പരാതികൾ അറിയിക്കാൻ അവസരം. എല്ലാ മാസവും നടത്തിവരുന്ന ഓപ്പൺ ഹൗസ് 2023 നവംബർ പത്തിന് നടക്കുമെന്ന് ഇന്ത്യൻ എംബസി വൃത്തങ്ങൾ അറിയിച്ചു. നവംബർ പത്ത് വെള്ളിയാഴ്‌ച ഉച്ചക്ക് രണ്ടരക്ക് മസ്‌ക്കറ്റിലെ ഇന്ത്യൻ എംബസിയിലാണ് ഓപ്പൺ ഹൗസ് സംഘടിപ്പിക്കുന്നത്.

സ്‌ഥാനപതി അമിത് നാരംഗിനോടൊപ്പം കാര്യാലയത്തിലെ എല്ലാം ഉയർന്ന ഉദ്യോഗസ്‌ഥരും പങ്കെടുക്കുന്ന ഓപ്പൺ ഹൗസ് വൈകിട്ട് നാല് മണിയോടെ അവസാനിക്കുമെന്ന് ഇന്ത്യൻ എംബസി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു. പ്രവാസികളുടെ ക്ഷേമവുമായി ബന്ധപ്പെട്ട ഏത് കാര്യങ്ങളും ഉന്നയിക്കാനാകും.

പരിപാടിയിൽ നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്തവർക്ക് 98282270 എന്ന നമ്പറിൽ ഓപ്പൺ ഹൗസ് സമയം പരാതി ബോധിപ്പിക്കാൻ കഴിയുമെന്നും എംബസി അറിയിച്ചു. അതേസമയം, പ്രവാസി ഇന്ത്യക്കാർക്ക് തങ്ങളുടെ പ്രശ്‌നങ്ങൾ നേരിട്ട് അറിയിക്കാൻ അവസരമൊരുക്കി യുഎഇയിലെ ഇന്ത്യൻ എംബസിയിൽ ഓപ്പൺ ഹൗസ് ആരംഭിക്കുകയാണ്. പരീക്ഷണാർഥം തുടങ്ങുന്ന ഓപ്പൺ ഹൗസ് നവംബർ പത്തിന് വൈകിട്ട് മൂന്ന് മണിമുതൽ നാലുവരെ ഇന്ത്യൻ എംബസി അങ്കണത്തിൽ നടക്കും.

ഓപ്പൺ ഹൗസിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ http://shorturl.at/ntCMR എന്ന ലിങ്കിൽ രജിസ്‌റ്റർ ചെയ്യണമെന്ന് ഇന്ത്യൻ എംബസി അറിയിച്ചിട്ടുണ്ട്. തൊഴിൽ സംബന്ധമായ പ്രശ്‌നങ്ങൾ, കോൺസുൽ സേവനവുമായി ബന്ധപ്പെട്ട പരാതികൾ, വിദ്യാഭ്യാസം, ക്ഷേമകാര്യങ്ങൾ എന്നിങ്ങനെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങളും അധികൃതർക്ക് മുമ്പാകെ അവതരിപ്പിക്കാം. ആദ്യത്തെ ഓപ്പൺ ഹൗസിന്റെ പ്രതികരണം അറിഞ്ഞ ശേഷം പരിപാടി വിപുലീകരിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കും.

Most Read| യജമാനൻ പോയതറിയാതെ രാമു; മോർച്ചറിക്ക് മുന്നിൽ കണ്ണുംനട്ട് അവൻ കാത്തിരിക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE