കനത്ത മഴ; ഒമാനിൽ മരിച്ചവരുടെ എണ്ണം 11 ആയി ഉയർന്നു

By Team Member, Malabar News
Death Toll Increased To 11 Due To Heavy Rain In Oman

മസ്‌ക്കറ്റ്: കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ഒമാനിൽ മരിച്ച ആളുകളുടെ എണ്ണം 11 ആയി ഉയർന്നു. മുന്നറിയിപ്പുകൾ അവഗണിച്ചതാണ് അപകട മരണങ്ങൾ വർധിക്കാൻ കാരണമെന്നാണ് റിപ്പോർട്. ദോഫാറിലെ വാദിയിൽപ്പെട്ടും ഖുറിയാത്ത് വിലായത്തിലെ താഴ്‌വരയിൽപ്പെട്ടും 4 പേർ കൂടി കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ഇതേ തുടർന്നാണ് മരണസംഖ്യ ഉയർന്നത്.

വാദികളിൽ വെള്ളമുയർന്നതോടെ തീരപ്രദേശങ്ങളിൽ നിന്ന്‌ ആളുകൾ അകന്നു നിൽക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. കൂടാതെ അപകടസ്‌ഥലങ്ങളിൽ നീന്തലിൽ ഏർപ്പെടരുതെന്നും കുട്ടികളെ കർശനമായി നിരീക്ഷിക്കണമെന്നും കാലാവസ്‌ഥാ കേന്ദ്രം നിർദ്ദേശിച്ചു. ഒപ്പം തന്നെ ഉൾപ്രദേശങ്ങളിലെ ഒട്ടുമിക്ക റോഡുകളും നിലവിൽ അടച്ചിട്ടിരിക്കുകയാണ്.

Read also: നിർണായക കോൺഗ്രസ്‌ നേതൃയോഗം ഇന്ന് ഡെൽഹിയിൽ ചേരും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE