കൊച്ചി: യുവനടിയെ ആക്രമിച്ച കേസില്‍ കെബി ഗണേഷ്‌കുമാര്‍ എംഎല്‍എക്കെതിരെ ശക്‌തമായ തെളിവുണ്ടെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി. ഗണേഷ് കുമാറിന്റെ വീട്ടില്‍ കാസര്‍കോട് പൊലീസ് റെയ്‌ഡ് നടത്തിയത് എന്തിനെന്ന് വ്യക്‌തമാക്കണം. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ നടന്‍ ദിലീപിന് മുന്‍പേ ഗണേഷ് കുമാര്‍ ജയിലില്‍ പോകേണ്ടി വരും; കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.
ഗുണ്ടാ നേതാവായ പ്രദീപിനെ ഗണേഷ് കുമാറിന്റെ വീട് റെയ്‌ഡ് ചെയ്‌താണ് പിടികൂടിയത്. നടിയെ ആക്രമിച്ച കേസിലെ മാപ്പ് സാക്ഷിയായ കാസര്‍കോട് സ്വദേശിയെ സ്വാധീനിക്കാന്‍ ശ്രമിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രദീപ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ചു.
അക്രമം നടത്തിയ ഗുണ്ടകളെ അറസ്‌റ്റ് ചെയ്യാതെ മര്‍ദനമേറ്റവരെ പിടികൂടി സ്‌റ്റേഷനിലെത്തിച്ച പൊലീസ് ഇരട്ട നീതിയാണ് കാട്ടിയത്. ഗണേഷ് കുമാറിന്റെ മാടമ്പിത്തരം വിലപ്പോകില്ലെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.
Read also: ചൂണ്ടിക്കാട്ടിയത് ചില കാട്ടുകള്ളൻമാരെ; ജീവനക്കാരെ താൻ അധിക്ഷേപിച്ചിട്ടില്ലെന്ന് എംഡി







































