ലഖ്‌നൗ: കോവിഡ് വാക്‌സിന്‍ സ്വീകരിച്ചതിനു പിന്നാലെ സര്‍ക്കാര്‍ ആശുപത്രി ജീവനക്കാരന്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ മഹിപാല്‍ സിംഗ് എന്ന 46കാരനാണ് മരണപ്പെട്ടത്. ഞായറാഴ്‌ച വൈകിട്ടാണ് സംഭവം. എന്നാല്‍, ഇയാളുടെ മരണം കോവിഡ് വാക്‌സിന്‍ മൂലമല്ലെന്നാണ് ജില്ലാ ചീഫ് മെഡിക്കല്‍ ഓഫീസറുടെ പ്രസ്‌താവന.
വാക്‌സിന്‍ സ്വീകരിച്ച് 24 മണിക്കൂറുകള്‍ക്ക് ശേഷമാണ് മരണം സംഭവിച്ചത്. വാര്‍ഡ് ബോയ് ആയിരുന്ന മഹിപാല്‍, ആരോഗ്യകരമായി മെച്ചപ്പെട്ട അവസ്‌ഥയില്‍ ആയിരുന്നില്ലെന്നും വാക്‌സിന്‍ സ്വീകരിക്കുന്നതിന് മുന്‍പ് തന്നെ നെഞ്ച് വേദനയും ശ്വാസം മുട്ടലും അനുഭവിച്ചിരുന്നു എന്നും ഇദ്ദേഹത്തിന്റെ കുടുംബം പറയുന്നു.
”ശനിയാഴ്‌ച ഉച്ചയോടെയാണ് അയാള്‍ വാക്‌സിന്‍ സ്വീകരിച്ചത്. ഞായറാഴ്‌ച ശ്വാസം മുട്ടലും നെഞ്ച് വേദനയും അനുഭവപ്പെട്ടു. മരണകാരണം അന്വേഷിക്കുന്നുണ്ട്. ശരീരം പോസ്‌റ്റ് മോര്‍ട്ടം ചെയ്യും. വാക്‌സിന്‍ സ്വീകരിച്ചതിനാലാണ് മരിച്ചതെന്നു കരുതുന്നില്ല. ശനിയാഴ്‌ച അദ്ദേഹത്തിനു നൈറ്റ് ഡ്യൂട്ടി ആയിരുന്നു. അപ്പോള്‍ പ്രശ്‌നമൊന്നും ഉണ്ടായിരുന്നില്ല.”- മൊറാദാബാദ് ചീഫ് മെഡിക്കല്‍ ഓഫീസര്‍ എംസി ഗാര്‍ഗ് പറഞ്ഞു.
Kerala News: ബാർ കോഴക്കേസ്; ബിജു രമേശിനെതിരെ തുടർ നടപടിക്ക് നിർദേശം







































