ബാർ കോഴക്കേസ്; ബിജു രമേശിനെതിരെ തുടർ നടപടിക്ക് നിർദേശം

By Desk Reporter, Malabar News
ISRO case- Fousiya Hasan in High Court
Ajwa Travels

കൊച്ചി: ബാർ കോഴക്കേസിൽ ബിജു രമേശിനെതിരെ തുടർ നടപടിക്ക് ഹൈക്കോടതി നിർദേശം നൽകി. കൃത്രിമം കാട്ടിയ സിഡി കോടതിയിൽ ഹാജരാക്കിയെന്ന പരാതിയിലാണ് നടപടി. പരാതി സ്വീകരിക്കാൻ തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിക്ക് നിർദേശം നൽകി.

തിരുവനന്തപുരം സ്വദേശി ശ്രീജിത്ത് ശ്രീധരനാണ് കേസിൽ ഹരജി നൽകിയത്. ബാർ കോഴക്കേസിൽ രഹസ്യമൊഴി നൽകിയപ്പോഴായിരുന്നു എഡിറ്റ് ചെയ്‌ത സിഡി മജിസ്‌ട്രേറ്റിന് കൈമാറിയത്.

കോടതിയിൽ ഹാജരാക്കിയ സിഡിയിൽ കൃത്രിമം കാണിച്ചതായി ശാസ്‌ത്രീയ പരിശോധനയിൽ തെളിഞ്ഞിരുന്നു. ബാറുടമകളുടെ യോഗത്തിലെ സംഭാഷണമാണ് സിഡിയിലെ ശബ്‌ദരേഖയിൽ ഉണ്ടായിരുന്നത്. എന്നാൽ, ഈ സംഭവത്തിൽ നടപടിയെടുക്കാൻ മജിസ്‌ട്രേറ്റ് കോടതി വിസമ്മതിച്ചു. ഇതിനെതിരെ നൽകിയ ഹരജിയിലാണ് ഹൈക്കോടതി വിധി.

Also Read:  ഉദുമ വിവാദം; കെ കുഞ്ഞിരാമന് മുഖ്യമന്ത്രിയുടെ പിന്തുണ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE