തിരുവനന്തപുരം : 28 വര്ഷത്തെ നിയമനടപടികള്ക്ക് ശേഷം ശിക്ഷ വിധിച്ച അഭയ വധക്കേസിലെ പ്രതികള് അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചു. കേസിലെ ഒന്നും മൂന്നും പ്രതികളായ ഫാദര് തോമസ് കോട്ടൂര്, സിസ്റ്റര് സെഫി എന്നിവരാണ് ഇപ്പോള് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. അഭയക്കേസില് സിബിഐ കോടതിയാണ് ഇരുവര്ക്കും ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്.
കേസില് പ്രധാന സാക്ഷിയായിരുന്ന അടക്ക രാജുവിന്റെ മൊഴി വിശ്വസനീയമല്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് സിബിഐ കോടതി വിധിക്കെതിരെ പ്രതികള് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. കേസിന്റെ വിചാരണയും ശിക്ഷയും നിയമപരമല്ലെന്നും അവര് വാദിക്കുന്നുണ്ട്. കേസില് രണ്ട് സാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തില് മാത്രമാണ് തങ്ങളില് കൊലക്കുറ്റമടക്കം ചുമത്തി ശിക്ഷ വിധിച്ചതെന്നും അപ്പീലില് പ്രതികള് വ്യക്തമാക്കുന്നുണ്ട്.
നീണ്ട 28 വര്ഷത്തെ നിയമനടപടികള്ക്ക് ശേഷമാണ് അഭയ കേസില് ഒന്നാം പ്രതി ഫാദര് കോട്ടൂരിന് ഇരട്ട ജീവപര്യന്തവും, മൂന്നാം പ്രതി സിസ്റ്റര് സെഫിക്ക് ജീവപര്യന്തം ശിക്ഷയും വിധിച്ചത്. കഴിഞ്ഞ വര്ഷം ഡിസംബര് 23ആം തീയതിയാണ് സിബിഐ പ്രത്യേക കോടതി ഇവര്ക്ക് ശിക്ഷ വിധിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്.
Read also : കെ സ്വിഫ്റ്റ്; അനാവശ്യമെന്ന് പ്രതിപക്ഷ യൂണിയനുകള്, വ്യവസ്ഥകളോടെ അംഗീകരിക്കാന് സിഐടിയു






































