ന്യൂഡെല്‍ഹി: രാജ്യത്ത് 13,823 പേര്‍ക്കുകൂടി കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് റിപ്പോര്‍ട് ചെയ്യപ്പെട്ടവരുടെ എണ്ണം 1,05,95,660 ആയതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.
1,97,201 സജീവ കേസുകളാണ് നിലവില്‍ രാജ്യത്തുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 16,988 പേര് രോഗമുക്തി നേടി. 1,02,45,741 പേരാണ് ഇന്ത്യയില്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടിയത്. രാജ്യത്തെ രോഗമുക്തി നിരക്ക് 96.66 ശതമാനമായി ഉയര്‍ന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
24 മണിക്കൂറിനിടെ 162 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. ഇതോടെ രാജ്യത്തെയാകെ കോവിഡ് മരണസംഖ്യ 1,52,718 ആയി ഉയര്‍ന്നു.
നിലവില്‍ കേരളത്തിലാണ് ഏറ്റവും കൂടുതല്‍ സജീവ കോവിഡ് കേസുകളുള്ളത്. 68,617 ആണ് സംസ്ഥാനത്തെ ആകെ സജീവ കേസുകളുടെ എണ്ണം. 51,887 സജീവ കേസുകളുള്ള മഹാരാഷ്ട്രയാണ് രണ്ടാമത്.
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐസിഎംആര്‍) കണക്കനുസരിച്ച് ജനുവരി 19 വരെ 18,85,66,947 സാമ്പിളുകളാണ് രാജ്യത്ത് പരിശോധിച്ചത്. ഇതില്‍ ചൊവ്വാഴ്ച 7,64,120 സാമ്പിളുകള്‍ പരിശോധിച്ചു.
അതേസമയം ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ 6,74,835 പേര്‍ക്കാണ് കോവിഡ് വാക്സിൻ കുത്തിവെപ്പ് നടത്തിയത്.
Read Also: സിഎജി റിപ്പോര്‍ട്; പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് അനുമതി നല്കി








































