സിഎജി റിപ്പോര്‍ട്; പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് അനുമതി നല്‍കി

By Staff Reporter, Malabar News
Kerala-Assembly
Ajwa Travels

തിരുവനന്തപുരം: കിഫ്ബിക്കെതിരായ സിഎജി റിപ്പോര്‍ട്ടില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് അനുമതി. വിഡി സതീശനാണ് അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയത്. കിഫ്ബി ഭരണഘടനാ വിരുദ്ധമാണെന്ന സിഎജി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ ചര്‍ച്ച ചെയ്യണം എന്നാവശ്യപ്പെട്ട് ആയിരുന്നു നോട്ടീസ് നല്‍കിയത്. ഉച്ചക്ക് 12.30ന് പ്രമേയത്തിന്‍മേല്‍ ചര്‍ച്ച നടക്കും.

അതേസമയം വിഷയത്തില്‍ തുറന്ന ചര്‍ച്ചക്ക് തയാറാണെന്ന് ധനമന്ത്രി നേരത്തെ തന്നെ വ്യക്‌തമാക്കിയിരുന്നു. ജനങ്ങള്‍ സത്യം അറിയണമെന്നും കഴിഞ്ഞ ദിവസത്തെ വാര്‍ത്താ സമ്മേളനത്തില്‍ ധനമന്ത്രി പറഞ്ഞിരുന്നു.

കൂടാതെ സിഎജി റിപ്പോര്‍ട് ചോര്‍ച്ചയുമായി ബന്ധപ്പെട്ട എത്തിക്‌സ് കമ്മിറ്റി റിപ്പോര്‍ട്ടും ഇന്ന് നിയമസഭയില്‍ വെക്കും. ധനമന്ത്രി തോമസ് ഐസക് അവകാശ ലംഘനം നടത്തിയില്ലെന്നാണ് എത്തിക്‌സ് കമ്മിറ്റി റിപ്പോര്‍ട്. പ്രതിപക്ഷത്തിന്റെ വിയോജന കുറിപ്പോടെയാകും റിപ്പോര്‍ട് സഭയില്‍ വെക്കുക. നിയമസഭയില്‍ വെക്കും മുന്‍പ് കിഫ്ബിക്കെതിരായ പരാമര്‍ശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട് ധനമന്ത്രി പുറത്ത് പറഞ്ഞതില്‍ അവകാശ ലംഘനം ഇല്ലെന്നാണ് എത്തിക്‌സ് കമ്മിറ്റി കണ്ടെത്തിയിരുന്നത്.

Read Also: സ്‌പ്രിങ്ക്‌ളര്‍ അന്വേഷണ റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രിക്ക് ക്‌ളീന്‍ ചിറ്റ്; ശിവശങ്കറിനെതിരെ ഗുരുതര കണ്ടെത്തലുകള്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE