തിരുവനന്തപുരം: കെപിസിസി പ്രസിഡണ്ട് സ്‌ഥാനത്തേക്ക് താൻ എത്താതിരിക്കാൻ ചിലർ നേരത്തെ ഗൂഢനീക്കം നടത്തിയിട്ടുണ്ടെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ സുധാകരന്‍. ഇക്കാര്യം എഐസിസി നേതൃത്വം തന്നെയാണ് ഇക്കാര്യം തന്നോട് വെളിപ്പെടുത്തിയതെന്നും സുധാകരന്‍ പറഞ്ഞു. എന്നാല്‍ കോണ്‍ഗ്രസിനകത്തെ ഗൂഢസംഘം ഇപ്പോള്‍ സജീവമല്ലെന്നും എംപി കൂട്ടിച്ചേർത്തു.
‘കെപിസിസി അധ്യക്ഷൻ ആകണമോ വേണ്ടയോ എന്നത് ഹൈക്കമാന്‍ഡ് തീരുമാനം ആണ്. മാദ്ധ്യമങ്ങളിലൂടെ അറിഞ്ഞുവെന്നല്ലാതെ ഇക്കാര്യത്തിൽ ഹൈക്കമാന്‍ഡില്‍ നിന്ന് ഒരു അറിയിപ്പും ലഭിച്ചിട്ടില്ല’; കെ സുധാകരൻ എംപി പറഞ്ഞു.
നിലവിലെ കെപിസിസി അധ്യക്ഷനായ മുല്ലപ്പള്ളി രാമചന്ദ്രന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മൽസരിക്കാനൊരുങ്ങുന്ന സാഹചര്യത്തിലാണ് അടുത്ത അധ്യക്ഷനായി കെ സുധാകരനെ പരിഗണിക്കുമെന്ന് വാർത്തകൾ പുറത്തു വന്നത്. എന്നാൽ ഇത്തവണ മൽസരിക്കേണ്ടെന്ന തന്റെ തീരുമാനത്തിന് ഹൈക്കമാൻഡ് അംഗീകാരം നൽകിയെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞിരുന്നു.
Read also: പിസിആർ ഭാരിച്ച ചിലവ്, ആന്റിജൻ പരിശോധന ഫലപ്രദം; ആരോഗ്യ വകുപ്പ്







































