നരിക്കുനി: സർക്കാരിന്റെ പൊതുവിദ്യാഭ്യാസ യജ്‌ഞത്തിന്റെ ഭാഗമായി നരിക്കുനി ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ മികവിന്റെ കേന്ദ്രമായി അന്താരാഷ്‌ട്ര നിലവാരത്തിലേക്ക്. അരനൂറ്റാണ്ടിന്റെ അറിവനുഭവങ്ങളുടെ കരുത്തുമായി സ്‌കൂൾ നാടിന്റെ അഭിമാനമാവുകയാണ്. കിഫ്ബി ഫണ്ടിൽ നിന്നുള്ള മൂന്നുകോടി ഉപയോഗിച്ച് നിർമിച്ച ബഹുനില കെട്ടിടങ്ങളുടെ ഉൽഘാടനം ശനിയാഴ്‌ച രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കും.
പാഠ്യ-പാഠ്യേതര രംഗങ്ങളിൽ മികവ് തെളിയിച്ച കുട്ടികൾക്കുള്ള അനുമോദനവും ഇതോടൊപ്പം നടക്കും. വീഡിയോ കോൺഫറൻസ് മുഖേന നടക്കുന്ന ചടങ്ങിൽ മന്ത്രി സി രവീന്ദ്രനാഥ് അധ്യക്ഷനാവും. മന്ത്രി തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തും. സ്‌കൂളിൽ നടക്കുന്ന പരിപാടിയിൽ കാരാട്ട് റസാഖ് എംഎൽഎ അധ്യക്ഷനാവും.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കാനത്തിൽ ജമീല മുഖ്യാതിഥിയാകും. പ്രിൻസിപ്പൽ വിശ്വനാഥൻ പി റിപ്പോർട്ട് അവതരിപ്പിക്കും. ചേളന്നൂർ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെപി സുനിൽകുമാർ, നരിക്കുനി ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് സികെ സലീം, ജില്ലാ പഞ്ചായത്ത് അംഗം ഐപി രാജേഷ്, പിടിഎ പ്രസിഡണ്ട് അബ്‌ദുൾ ബഷീർ പുൽപ്പറമ്പിൽ, പ്രധാനാധ്യാപിക രുക്‌മിണി പുത്തലത്ത്, പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.
Read Also: നട്ടെല്ലുണ്ടായിരുന്നു എങ്കിൽ രക്ഷപെട്ടേനെ; ട്വിറ്റർ യുദ്ധത്തിൽ പ്രതികരിച്ച് സിദ്ധാര്‍ത്ഥ്







































